Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.ഡി.എഫിന്​ 17...

യു.ഡി.എഫിന്​ 17 സീറ്റെന്ന്​ ലീഗിൻെറ വിലയിരുത്തൽ

text_fields
bookmark_border
യു.ഡി.എഫിന്​ 17 സീറ്റെന്ന്​ ലീഗിൻെറ വിലയിരുത്തൽ
cancel

കോഴിക്കോട്​: ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ 17 സീറ്റുകളിൽ വിജയം ഉറപ്പെന്നു​ം ശക്​തമായ മത്സരം നടന്ന മൂ ന്നിടങ്ങളിൽ​ വിജയസാധ്യതയുണ്ടെന്നും മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രവർത്തക സമിതി വിലയിരുത്തൽ. 20 സീറ്റും നേടിയാൽ അത ്ഭുതപ്പെടാനില്ലെന്നും എൻ.ഡി.എക്ക്​ ഒരു സീറ്റു​േപാലും കിട്ടില്ലെന്ന​ും​ യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേ ളനത്തിൽ പറഞ്ഞു. പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ഏകീകൃതമായി യു.ഡി.എഫിലേക്ക്​ കൊണ്ടുവരാൻ സാധിച്ചു. ബി.ജെ.പിയെ തടയ ിടാൻ അവർ യു.ഡി.എഫിനെ ആശ്രയിച്ചു. ശബരിമല വിഷയത്തിൽ സി.പി.എമ്മിൽനിന്ന്​ വോട്ട്​ ചോർന്നെന്നും ലീഗ്​ നേതാക്കൾ കൂട്ടിച്ചേർത്തു.

മുസ്​ലിം ലീഗ്​ മത്സരിച്ച രണ്ടു​ സീറ്റിലും ജയിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്​ 2,10,000 മുതൽ രണ്ടരലക്ഷം വരെ വോട്ടുകൾക്ക്​ ജയിക്കുമെന്നാണ്​ പാർട്ടി ഉറപ്പിക്കുന്നത്​. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ്​ ബഷീർ 70,000 മുതൽ 75,000 വരെ വോട്ടിനായിരിക്കും ജയിക്കുകയെന്നും യോഗം വിലയിരുത്തി. രണ്ടുലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ​​ വയനാട്ടിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെടുമെന്നാണ്​ കണക്കുകൂട്ടൽ. ഇത്​ മൂന്നുലക്ഷം വരെയാകാം. രാഷ്​ട്രീയ വോട്ടുകൾ മാ​ത്രം കണക്കാക്കിയുള്ള വിലയിരുത്തലാണിത്​. യു.ഡി.എഫിന്​ അനുകൂലമായി വൻ തരംഗമുണ്ടായാൽ എല്ലായിടത്തും ഭൂരിപക്ഷം ഇനിയും കൂടും. ലീഗിനെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായടക്കം നടത്തിയ കള്ളപ്രചാരണങ്ങൾ തെറ്റായിരുന്നെന്ന്​ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വൻ വിജയത്തോടെ വ്യക്​തമാകുമെന്ന്​ നേതാക്കൾ പറഞ്ഞു.

രാഹുലി​​​​​െൻറ വരവ്​ തെക്കെ ഇന്ത്യയിൽ ഗുണകരമായെന്നാണ്​ ലീഗ്​ വിലയിരുത്തുന്നത്​. ബി.ജെ.പിക്കു ബദലായി കോൺഗ്രസിനെയും രാഹുലിനെയുമാണ്​ ജനങ്ങൾ കാണുന്നത്​. ചെറുപ്പക്കാരുടെ പിന്തുണയും രാഹുലിനാണ്​. അദ്ദേഹം നൽകിയ ആവേശത്തി​നൊപ്പം യു.ഡി.എഫിലെ ഘടക കക്ഷികളുടെ ശക്​തവും കൂട്ടായതുമായ പ്രവർത്തനം പ്രചാരണത്തിൽ പ്രതിഫലിച്ചെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ വ്യക്​തമാക്കി. കോഴിക്കോട്ടും വടകരയിലും യു.ഡി.എഫ്​ നല്ലരീതിയിൽ പ്രവർത്തിച്ചു. ഒരു പാളിച്ചയുമുണ്ടായില്ലെന്ന്​ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടിയായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന്​ ‘സ്​റ്റാർട്ടിങ്​ ട്രബ്​ൾ’ പതിവാണ്​. അവസാനമാണ്​ കാര്യങ്ങൾ ശരിയാവുന്നത്​. പിന്നീട്​ എൽ.ഡി.എഫിന്​ ഒാടിയെത്താൻ കഴിയാറില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ബി.ജെ.പി, യു.ഡി.എഫിന്​ വോട്ട്​ കച്ചവടം നടത്തിയെന്ന സി.പി.എം ആരോപണം ലീഗ്​ നേതാക്കൾ തള്ളി. ലീഗ്​ നേതാവ്​ ഉദുമയിൽ കള്ള​വോട്ട്​​ ചെയ്തെങ്കിൽ അന്വേഷിച്ച്​ നടപടിയെടുക്ക​െട്ട. ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന നടപടിയാണ്​ കള്ള​േവാട്ട്​. ഇത്തരം വിഷയങ്ങളിൽ സംസ്​ഥാന തെരഞ്ഞെടുപ്പ്​ ഒാഫിസർ അലസത കാണി​ച്ചെന്ന്​ ലീഗ്​ നേതാക്കൾ കുറ്റപ്പെടുത്തി. സംസ്​ഥാന ജനറൽ ​സെക്രട്ടറി ​െക.പി.എ. മജീദും വാർത്ത സമ്മേളനത്തിൽ പ​െങ്കടുത്തു. പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ്​​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ അധ്യക്ഷനായിരുന്നു.

‘തീവ്രവാദത്തെ ഒറ്റക്കെട്ടായി നേരിടണം’

തീവ്രവാദ പ്രവർത്തനത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്​ മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രവർത്തക സമിതി. മനുഷ്യമനഃസാക്ഷിയെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്​ ശ്രീലങ്കയിലെ ചർച്ചുകളിലെ സ്​ഫോടന പരമ്പര. ഇത്തരം തീവ്രവാദങ്ങൾക്ക്​ മതവുമായി ബന്ധമില്ല. ദുരന്തത്തിൽ അമർഷം രേഖപ്പെടുത്തുന്നു.

തീവ്രവാദത്തിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്​ യോഗം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്ന അവസരത്തിൽ കേരളത്തിൽ സംഘടിതമായി നടന്ന കള്ളവോട്ട്​​ സംഭവത്തിൽ ലീഗ്​ പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueUDFiumlkerala newsmalayalam newsloksabha election 2019
News Summary - UDF will get 17 seats IUML calculation -kerala news
Next Story