Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.​ഡി.​എ​ഫ് ജാ​ഥ...

യു.​ഡി.​എ​ഫ് ജാ​ഥ ഒ​ന്നി​ന് തു​ട​ങ്ങും; കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും റാ​ലി

text_fields
bookmark_border
യു.​ഡി.​എ​ഫ് ജാ​ഥ ഒ​ന്നി​ന് തു​ട​ങ്ങും; കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും റാ​ലി
cancel

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു.​ഡി.​എ​ഫ് ന​ട​ത്തു​ന്ന  ജാ​ഥ ന​വം​ബ​ർ ഒ​ന്നി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.  ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും  മേ​ഖ​ല റാ​ലി ന​ട​ക്കും. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്  കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന റാ​ലി​യി​ൽ ഗു​ലാം ന​ബി ആ​സാ​ദ്, ​പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന റാ​ലി മു​ൻ പ്ര​ധാ​ന​മ​ന്ത്രി  മ​ൻ​മോ​ഹ​ൻ സി​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ർ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ശം​ഖും​മു​ഖം  ക​ട​പ്പു​റ​ത്ത്  ജാ​ഥാ​സ​മാ​പ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന റാ​ലി എ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി  ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കും. ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കു​ക​യെ​ന്ന് യു.​ഡി.​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം  തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കാ​സ​ർ​കോ​ട് മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള  യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ന്മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ, ഘ​ട​ക​ക​ക്ഷി പാ​ർ​ട്ടി  ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochicongresskerala newsudf rallymalayalam newsKozhikkod
News Summary - UDF Rally Starts in Kozhikkod and Kochi-Kerala News
Next Story