Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരള...

കേരള കോൺഗ്രസ്​-എമ്മിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ്​ നീക്കം

text_fields
bookmark_border
കേരള കോൺഗ്രസ്​-എമ്മിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ്​ നീക്കം
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ്​-എമ്മിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ്​ നീക്കം. മാണിഗ്രൂപ്പിലെ ഇരു വിഭാഗങ്ങളുമാ യും മുന്നണിനേതൃത്വം ചർച്ച നടത്തും. തുടക്കമെന്ന നിലയിൽ പി.ജെ. ജോസഫുമായി മുന്നണിനേതാക്കൾ ചൊവ്വാഴ്​ച പ്രാരംഭ ചര ്‍ച്ച നടത്തി. നിയമസഭയിൽ പ്രതിപക്ഷ നേതാവി​​​​െൻറ മുറിയിൽ ചൊവ്വാഴ്​ച രാവിലെയായിരുന്നു ചർച്ച. ജോസ് കെ. മാണിയുമാ യും ഉടന്‍ ചര്‍ച്ച നടത്തും.

പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് യു.ഡി.എഫി​​​​െൻറ അഭിപ്രായം. അതല്ലെങ്കില്‍ നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്നും അവര്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകരുതെന്നും തർക്കം ഉപതെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ഉൾപ്പെടെ പ്രതിഫലിക്കരുതെന്നും നേതാക്കൾ ജോസഫിനോട് ആവശ്യപ്പെട്ടു. ജോസ്​ കെ. മാണിയുമായി നടത്തുന്ന ചർച്ചക്കുശേഷം ആവശ്യമെങ്കിൽ ഒന്നിച്ചിരുന്ന്​ പ്രശ്​ന പരിഹാര ചർച്ചക്ക്​ തയാറാണെന്നും യു.ഡി.എഫ്​ നേതൃത്വത്തെ ജോസഫ്​ അറിയിച്ചിട്ടുണ്ട്​.

ഏകപക്ഷീയമായി ചെയർമാനെ നിശ്ചയിച്ച്​ മറുപക്ഷമാണ്​ പ്രശ്​നം വഷളാക്കിയതെന്ന്​ മുന്നണിനേതാക്കളെ പി.ജെ. ജോസഫ്​ ധരിപ്പിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീര്‍ എന്നിവരാണ്​ ജോസഫുമായി ചര്‍ച്ച നടത്തിയത്​. ചർച്ചയിൽ മോൻസ്​ ജോസഫും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala congress mudf meetingkerala newsmalayalam news
News Summary - UDF Meeting for kerala congress M issue -politics news
Next Story