സംയുക്ത പ്രേക്ഷാഭം: മുല്ലപ്പള്ളിക്കെതിരെ യു.ഡി.എഫിലും കോൺഗ്രസിലും എതിർപ്പ് ശക്തം
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണപക്ഷവുമായി ചേർന്ന് സമരം നടത്തിയതിനെ തള്ളിപ്പറഞ്ഞ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസിലെ പ്രബല വിഭാഗങ്ങളും മുസ്ലിം ലീഗും പരസ്യമായി രംഗത്ത്. പ്രബല ഗ്രൂപ്പുകളും ലീഗും തള്ളിപ്പറഞ്ഞതോടെ മുല്ലപ്പള്ളി ഫലത്തിൽ ഒറ്റപ്പെട്ടു. ശക്തമായ വിയോജിപ്പുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു. സംയുക്ത സമരത്തിൽ സഹകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ന്യായീകരിച്ച് ഉമ്മൻ ചാണ്ടിയും രംഗത്തു വന്നിരുന്നു. മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാടെന്ന് കുറ്റപ്പെടുത്തിയ സി.പി.എം മനുഷ്യച്ചങ്ങല ഉൾപ്പെടെ തുടർസമരങ്ങൾക്ക് സഹകരണം അഭ്യർഥിക്കുകയും ചെയ്തു.
സംഘടന പുനഃസംഘടന നിർദേശങ്ങളിൽ എ, െഎ വിഭാഗങ്ങളുടെ നിലപാടിനെ എതിർത്ത മുല്ലപ്പള്ളിക്കെതിരെ ആദ്യ അവസരത്തിൽ തന്നെ തിരിച്ചടിക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ എതിർപ്പിന് പിന്നിൽ പ്രധാന ഗ്രൂപ്പുകൾക്കുണ്ട്. ഇക്കാര്യത്തിൽ ചെന്നിത്തല കൈക്കൊണ്ട നിലപാടാണ് ഉചിതമെന്നും അവർക്ക് അഭിപ്രായമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ തീവ്ര നിലപാടുള്ളവരിലേക്ക് മാറുമെന്ന ആശങ്കയുള്ള മുസ്ലിം ലീഗിനും സംയുക്ത സമരമെന്ന നിലപാടിനോട് യോജിപ്പാണ്.
മുല്ലപ്പള്ളിക്ക് പുറമെ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും സംയുക്ത സമരത്തെ തള്ളിയിരുന്നു. സി.പി.എമ്മിേൻറത് കപട ന്യൂനപക്ഷ പ്രേമമാണെന്നും എല്‍.ഡി.എഫുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ചെറുകക്ഷികളായ ആർ.എസ്.പിയും സി.എം.പിയും സംയുക്ത സമരങ്ങളോട് വിയോജിപ്പുള്ളവരാണ്. ഇത് സംയുക്ത സമരത്തിന് ശേഷം നടന്ന യു.ഡി.എഫ് യോഗത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്നാണ് ഭരണപക്ഷവുമായി യോജിച്ച സമരത്തിന് തീരുമാനിച്ചെതന്നും സമരം കഴിഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയെല്ലന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഡൽഹിയിൽ സോണിയ ഗാന്ധിയും യെച്ചൂരിയും ഡി. രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാൻ പോയത്.ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ താൽക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്. മുല്ലപ്പള്ളി എന്തിന് എതിർത്തുവെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സതീശൻ പ്രതികരിച്ചു. നിയമത്തിനെതിരെ സമാന മനസ്കരുമായി ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങാമെന്ന് കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവും ഒന്നിച്ചതാണ് ഇൗ വിഷയത്തിൽ ശരിയായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
