കെ.പി.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിെൻറ ഭാഗമായി വിളിച്ചുചേർത്ത ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിൽ കെ.പി.സി.സിക്കെതിരെ രൂക്ഷ വിമർശനം. ഡി.സി.സി പ്രസിഡൻറുമാരായി രണ്ടുപേെര നിയമിച്ച് പാർട്ടിയെ അപമാനിെച്ചന്ന് നേതാക്കൾ ആരോപിച്ചു. പരാതിയല്ല, പ്രതിഷേധമാണ് ഉള്ളതെന്നും അത് കെ.പി.സി.സി നേതൃത്വത്തെ അറിയിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ചുമതലയേറ്റെടുത്ത ഒ. അബ്ദുറഹിമാൻകുട്ടിയെയും പത്മജ വേണുഗോപാലിനെയും വിമർശിച്ച നേതാക്കൾ ഇരുവരും ഒഴിയണമെന്നും ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഗ്രൂപ് ഭേദമന്യേ ഡി.സി.സി പ്രസിഡൻറ് നിയമനത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഭിപ്രായപ്രകടനം നടത്തിയത്. ഡി.സി.സിക്ക് പ്രസിഡൻറിനെയോ അഡ്ഹോക് കമ്മിറ്റിയെയോ നിയമിക്കാതെ തുടർപ്രവർത്തനങ്ങളുണ്ടാവില്ലെന്നും യോഗത്തിൽ അറിയിച്ചു. ഡി.സി.സിക്ക് ഒരുവർഷമായിട്ടും പ്രസിഡൻറിനെ നിയമിക്കാത്ത സാഹചര്യത്തെ നേതാക്കൾ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു.
ആരോപണ വിധേയരെ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നായിരുന്നു എം.പി. വിൻസെൻറിനെ നിയമിക്കാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗത്തിെൻറ പ്രതികരണം. മുതിർന്ന േനതാക്കളിലാരെയെങ്കിലും ഉടൻ നിയമിക്കുകയോ, അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയോ ചെയ്യാതെ ഇനി മുന്നോട്ടില്ലെന്ന് പ്രവർത്തകർ അറിയിച്ചു. മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തില്ല.
തൃശൂരിെൻറ ചുമതലയിൽനിന്ന് തേറമ്പിലിനെ ഒഴിവാക്കിയ കെ.പി.സി.സി നടപടിയും യോഗത്തിൽ പ്രതിഷേധത്തിനിടയാക്കി. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരിയായിരുന്നു ചർച്ച തുടങ്ങിവെച്ചത്. മുതിർന്ന നേതാവും 25 വർഷത്തോളം തൃശൂരിെന പ്രതിനിധാനം ചെയ്ത് എം.എൽ.എയുമായ തേറമ്പിൽ രാമകൃഷ്ണനെ ഒഴിവാക്കി കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാലിന് തൃശൂരിെൻറ ചുമതല നൽകിയതിൽ നേതാക്കൾ എതിർപ്പ് അറിയിച്ചു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കാൻ യോഗം നിർദേശിച്ചു. നിയോജകമണ്ഡലം കമ്മിറ്റികളുടെ ചുമതലകളും ഭാരവാഹികൾക്ക് നൽകി. ഡി.സി.സി പ്രസിഡൻറിെൻറ ചുമതലയുള്ള ഒ. അബ്ദുറഹിമാൻകുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലീഫ്, ജില്ലയിൽനിന്നുള്ള കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ, കെ.പി. വിശ്വനാഥൻ, എം.കെ. അബ്ദുസ്സലാം, ഐ.പി. പോൾ, എം.പി. വിൻസെൻറ്, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
