Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightത്രിപുരയിൽ നാല്​...

ത്രിപുരയിൽ നാല്​ പതിറ്റാണ്ടിനിടെ ഇടതി​െൻറ ഏറ്റവും മോശം പ്രകടനം

text_fields
bookmark_border
ത്രിപുരയിൽ നാല്​ പതിറ്റാണ്ടിനിടെ ഇടതി​െൻറ ഏറ്റവും മോശം പ്രകടനം
cancel

അഗർതല: ത്രിപുരയുടെ 40 വർഷത്തെ ചരിത്രത്തിൽ ഇടതുസഖ്യത്തി​​​െൻറ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ. 1978ൽ സംസ്ഥാനത്ത്​ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഇടതുസഖ്യം ആദ്യമായി അധികാരത്തിലേറിയത്​ 60ൽ 56 സീറ്റ്​ നേടിയായിരുന്നു. അന്ന്​ കോ​ൺഗ്രസ്​ ഇത്തവണത്തെപ്പോലെ ‘സംപൂജ്യ’രായപ്പോൾ ത്രിപുര ഉപജാതി ജുബ സമിതി (ടി.യു.ജെ.എസ്​) എന്ന ഗോത്ര പാർട്ടിക്കായിരുന്നു നാല്​ സീറ്റ്​. 

83ൽ ഇടതുസഖ്യത്തി​​​െൻറ സീറ്റ്​ 39 ആയി കുറഞ്ഞപ്പോൾ കോൺഗ്രസ്​-ടി.യു.ജെ.എസ്​ സഖ്യത്തിന്​ 20 സീറ്റ്​ ലഭിച്ചു. പ്രാദേശിക പാർട്ടിയായ അംറ ബംഗാളിക്കായിരുന്നു ഒരു സീറ്റ്​. അടുത്ത തവണ 88ൽ കോൺഗ്രസ്​^ടി.യു.ജെ.എസ്​ സഖ്യം നേരിയ വ്യത്യാസത്തിന്​ ഇടതുസഖ്യത്തെ മറികടന്ന്​ അധികാരം പിടിച്ചു. കോൺഗ്രസി​​​െൻറ 23ഉം ടി.യു.ജെ.എസ്​ ഏഴും അടക്കം വോട്ടിങ്​ നടന്ന 59ൽ 30 സീറ്റുകളുമായി സഖ്യം കേവല ഭൂരിപക്ഷം നേടിയപ്പോൾ ഇടതിന്​ 29 സീറ്റുകളാണ്​ ലഭിച്ചത്​. പിന്നീട്​ ഉപതെരഞ്ഞെടുപ്പിൽ ഒരുസീറ്റുകൂടി നേടിയ ഭരണകക്ഷി സീറ്റുകൾ 31​ ആയി ഉയർത്തി. 

93ൽ വൻ കുതിപ്പ്​ നടത്തിയ ഇടതുസഖ്യം 49 സീറ്റുകളുമായി അധികാരം തിരിച്ചുപിടിച്ചപ്പോൾ കോൺഗ്രസ്​-ടി.യു.ജെ.എസ്​ സഖ്യം 11 സീറ്റിലൊതു​ങ്ങി. 98ൽ സീറ്റ്​ കുറഞ്ഞെങ്കിലും (41) ഇടതുസഖ്യം അധികാരം നിലനിർത്തി. മണിക്​ സർക്കാർ ആദ്യമായി മുഖ്യമന്ത്രിയായി. കോൺഗ്രസ്​^ടി.യു.ജെ.എസ്​ സഖ്യത്തിന്​ 19 സീറ്റാണ്​ ലഭിച്ചത്​. 2003ൽ ഇടതുസഖ്യം മുൻ തെരഞ്ഞെടുപ്പിലെ സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസും പുതിയ സഖ്യകക്ഷിയായ ഇൻഡിജിനിയസ്​ പീപ്​ൾസ്​ പാർട്ടി ഒാഫ്​ ത്രിപുരയും (​െഎ.എൻ.പി.ടി) ചേർന്ന്​ 19 സീറ്റുകളാണ്​ നേടിയത്​. 

ഇടതുസഖ്യം വീണ്ടും 49 സീറ്റിലേക്ക്​ തിരിച്ചെത്തിയ 2008ൽ കോൺഗ്രസ്​^െഎ.എൻ.പി.ടി സഖ്യത്തിന്​ 11 സീറ്റായിരുന്നു സമ്പാദ്യം. അഞ്ചു വർഷത്തിനുശേഷം ഒരു സീറ്റ്​ കൂടുതൽ നേടിയ ഇടതുപാർട്ടികൾ അർധ സെഞ്ച്വറി (50) തിക​ച്ചപ്പോൾ കോൺഗ്രസ്​^െഎ.എൻ.പി.ടി സഖ്യം 10 സീറ്റിലൊതുങ്ങി. 

2016ൽ ആറ്​ കോൺഗ്രസ്​ എം.എൽ.എമാർ പാർട്ടി വിട്ട്​ തൃണമൂൽ കോൺഗ്രസ്​ വഴി ബി.ജെ.പിയിലേക്ക്​ ചേക്കേറിയതോടെയാണ്​ കാവിയു​െട പ്രതീക്ഷകൾക്ക്​ ചിറകുമുളച്ചത്​. പിന്നാലെ മറ്റൊരു കോൺഗ്രസ്​ എം.എൽ.എകൂടി ബി.ജെ.പി പാളയത്തിലെത്തി. അതോടെ, മൂന്ന്​ സിറ്റിങ്​ എം.എൽ.എമാരുമായാണ്​ കോൺഗ്രസ്​ ഇത്തവണത്തെ തെരഞ്ഞെടുപ്പിനിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leftmanik sarkartripuramalayalam news
News Summary - tripura Filure left manik sarkar - india News
Next Story