ത്രിപുര: കോൺഗ്രസിെൻറ കീശയിൽ കണ്ണുവെച്ച് സി.പി.എമ്മും ബി.ജെ.പിയും
text_fieldsന്യൂഡൽഹി: നിർണായക വിധിയെഴുത്തിന് ത്രിപുര ഞായറാഴ്ച ഒരുങ്ങുേമ്പാൾ സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും കണ്ണ് കോൺഗ്രസിെൻറ വോട്ടിൽ. അഭിമാന പോരാട്ടത്തെ സി.പി.എമ്മും ബി.ജെ.പിയും നെഞ്ചിടിേപ്പാടെയാണ് നേരിടുന്നത്. ഗുജറാത്തിലെ പരാജയ തുല്യമായ വിജയവും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനും പിന്നാെല കൊച്ചു സംസ്ഥാനത്തെ പരാജയംകൂടിയായാൽ അത് ദേശീയതലത്തിൽ ബി.ജെ.പിക്ക് കൂടുതൽ ഭാരമാവും. ഒരുകാലത്ത് ത്രിപുര ഭരിക്കുകയും മുഖ്യപ്രതിപക്ഷവും ആയിരുന്ന കോൺഗ്രസ് ഇപ്പോൾ ജീവൻമരണ പോരാട്ടത്തിലാണ്. തൃണമൂൽ കോൺഗ്രസും മത്സരരംഗത്തുണ്ട്. മാർച്ച് മൂന്നിന് ജനവിധി പുറത്തുവരും.
60 അംഗ നിയമസഭയിൽ 30 പൊതു സീറ്റുകളാണ്. ബാക്കി 10 എസ്.സിയും 20 എസ്.ടി സംവരണവും ആണ്. 25 ലക്ഷമാണ് വോട്ടർമാർ. 70 ശതമാനം ബംഗാളികളും മറ്റുള്ളവരുമാണ്. 30 ശതമാനമാണ് ആദിവാസി വിഭാഗങ്ങൾ. ആദിവാസി മേഖലയിലെ 20 സീറ്റിലും കഴിഞ്ഞതവണ വിജയിച്ചത് സി.പി.എം ആണ്. വികസനമില്ലായ്മ, തൊഴിലില്ലായ്മ എന്നിവയാണ് 25 വർഷമായി അധികാരത്തിലുള്ള ഇടതുപക്ഷത്തിന് എതിരായ പ്രതിപക്ഷ കുറ്റപത്രം. ഭരണവിരുദ്ധ വികാരവും അവർ ലക്ഷ്യമിടുന്നു. കേന്ദ്രസർക്കാറിനെ മുന്നിൽനിർത്തി ബി.ജെ.പി ചൊരിയുന്നത് ‘മാറ്റത്തിനായു’ള്ള അഭ്യർഥനയാണ്.
ദരിദ്രനും അഴിമതി തീണ്ടാത്ത വ്യക്തിത്വവുമായ മണിക് സർക്കാർ ആണ് സി.പി.എമ്മിെൻറ തുരുപ്പുശീട്ട്. തീവ്രവാദത്തിൽനിന്ന് സമാധാന പാതയിൽ എത്തിച്ചതും ദരിദ്രർക്ക് സാമൂഹിക സുരക്ഷ പദ്ധതികൾ ലഭ്യമാക്കിയതും കേരളത്തെയും കവിഞ്ഞ് സാക്ഷരത ഉയർത്തിയതും നേട്ടങ്ങളാണ്. ഭരണവിരുദ്ധത മറികടക്കാൻ 12 പുതുമുഖങ്ങളെ ഇറക്കിയിട്ടുണ്ട്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവർ എത്തിയെങ്കിലും കേരള സഖാക്കളുടെ സഹായം ലഭിച്ചില്ല. പിണറായി വിജയനെ ക്ഷണിച്ചപ്പോൾ ‘ഒാഖി ദുരന്തവും മറ്റ്പ്രയാസങ്ങളുമുള്ളതിനാൽ വരാൻ കഴിയില്ലെന്ന്’ അറിയിച്ചതായി സംസ്ഥാന സെക്രട്ടറി ബിജോൺ ധർ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞദിവസം വിജയൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ നൽകിയ ധാർമിക പിന്തുണ മാത്രമാണ് ബാക്കി. ബി.ജെ.പിയുടേത് മോദി, അമിത് ഷാ, യോഗി ആദിത്യ നാഥ് മുതൽ കേന്ദ്ര മന്ത്രിമാരെ ഇറക്കിയുള്ള ഹൈവോൾേട്ടജ് പ്രചാരണമായിരുന്നു.
ത്രിപുരയിൽ സി.പി.എമ്മും ബി.ജെ.പിയും ഉറ്റുനോക്കുന്നത് കോൺഗ്രസ് നേടുന്ന വോട്ടുകളിലേക്കാണെന്നതാണ് പ്രത്യേകത. ഭൂരിപക്ഷം ലഭിക്കാനുള്ള 31 സീറ്റ് എന്ന തലവര കടക്കാൻ കോൺഗ്രസ് പെട്ടിയിൽ എത്ര വോട്ട് എന്നതാണ് നിർണായകം. 2013ൽ സി.പി.എമ്മിന് 48.1 ശതമാനം വോട്ട് ലഭിച്ചു. കോൺഗ്രസിന് 36.5. ബി.ജെ.പിക്ക് 1.5 ശതമാനം. 2008, 2003, 1998 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിെൻറ വോട്ട് ശതമാനം 48, 46.8, 45.5 എന്നിങ്ങനെയായിരുന്നു. കോൺഗ്രസിേൻറത് യഥാക്രമം 36.4, 32.8, 34 ശതമാനവും ബി.ജെ.പിയുടേത് 1.5, 1.3, 5.9 ശതമാനവും ആയിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ പോലും ത്രിപുരയിൽ മോദി റാലിക്ക് 6000ത്തോളം ആയിരുന്നു ജനപങ്കാളിത്തം.
ഇവിടെനിന്നാണ് ആളും അർഥവും ഇറക്കി നാലുലക്ഷം അംഗങ്ങളെന്ന അവകാശവാദത്തിലേക്കുള്ള ബി.ജെ.പിയുടെ വളർച്ച. കോൺഗ്രസിെൻറ തളർച്ചയുമാണിത്. ആദിവാസി മേഖലയിൽ കഴിഞ്ഞ പ്രാവശ്യത്തെ 100 ശതമാനം വിജയമുണ്ടാവില്ലെന്ന് സി.പി.എമ്മിന് അറിയാം. അഞ്ച് ശതമാനം വോെട്ടങ്കിലും കോൺഗ്രസ് നേടിയില്ലെങ്കിൽ ഇടതുപക്ഷത്തിെൻറ നില പരുങ്ങലിലാവും. പരമ്പരാഗത ഇടത് വിരോധം മാറ്റിവെക്കണമെന്ന് മണിക് സർക്കാർ ത്രിപുരയിലെ കോൺഗ്രസ് അണികളോട് അഭ്യർഥിക്കുന്നതിെൻറ രഹസ്യവും മറ്റൊന്നല്ല. പ്രധാന പാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ: സി.പി.എം-57, സി.പി.െഎ-1, ആർ.എസ്.പി-1, ഫോർവേഡ് ബ്ലോക്ക്-1, കോൺഗ്രസ്-56, ബി.ജെ.പി-51, എ.പി.എഫ്.ടി-9, ടി.എം.സി-24.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
