തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്ക് തിരിച്ചടി; പൗരത്വ നിയമത്തിനെതിരെ മുസ്ലിം നേതാക്കൾ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടി. പൗരത് വ നിയമത്തിനെതിരായ പ്രതിഷേധചൂടിനിടെ നടന്ന തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം നേട്ടംകൊയ്തു.
ദേശീയ പൗരത്വ ഭേദഗ തിനിയമത്തിൽ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുെവന്ന് തെളിയിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന ് അണ്ണാ ഡി.എം.കെയിലെ പ്രമുഖ മുസ്ലിം നേതാക്കൾ പരസ്യമായി പ്രസ്താവിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടു ണ്ട്. അണ്ണാ ഡി.എം.കെ മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമായ നിലോഫർ കഫീൽ പൗരത്വ നിയമ ഭേദഗതിക്തെിരെ നേരത്തെ തന്നെ പരസ ്യമായി പ്രതികരിച്ചിരുന്നു. നേതൃത്വം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പ്രസ്താവിച്ചു. < /p>
പൗരത്വ ബില്ലിനെ പാർലമെൻറിൽ അനുകൂലിച്ചതാണ് പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് പാർട്ടിയുടെ മുസ്ലിം മുഖമായി അറിയപ്പെടുന്ന അൻവർരാജ അഭിപ്രായപ്പെട്ടു. നിയമം പ്രാബല്യത്തിലാവുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. നിയമം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് അണ്ണാ ഡി.എം.കെ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് തെൻറ വിശ്വാസമെന്നും അൻവർരാജ പ്രസ്താവിച്ചു. അൻവർരാജയുടെ രണ്ട് മക്കളും തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് പാർട്ടി നേതൃത്വത്തിന് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
തമിഴ്നാടിെൻറ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണകക്ഷിക്ക് തിരിച്ചടി ഉണ്ടാവുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ഭരണയന്ത്രവും പാർട്ടിക്ക് അനുകൂലമായി വർത്തിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അതാത് ജില്ലകളിലെ മന്ത്രിമാർ നേതൃത്വം നൽകി കോടികളാണ് വാരിവിതറിയത്. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഡി.എം.കെ സഖ്യം തദ്ദേശതെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രവർത്തകർ വിട്ടുനിന്നിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളായി മത്സരിക്കാൻ പ്രാദേശിക നേതാക്കൾ തയാറായിരുന്നില്ല. അതേസമയം അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ബി.ജെ.പി നിർണായക നേട്ടമുണ്ടാക്കിയതും ശ്രദ്ധേയമായി. 87 ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർമാരും ആറ് ജില്ല പഞ്ചായത്ത് അംഗങ്ങളും ബി.ജെി.പിക്ക് ലഭിച്ചു. ജനവിധി അംഗീകരിക്കുന്നതായി ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം പ്രസ്താവിച്ചു.
ഒരു വർഷത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ ഗതി വ്യക്തമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കോയമ്പത്തുർ, സേലം ജില്ലകൾ ഉൾപ്പെട്ട പശ്ചിമമേഖലകളിൽ മാത്രമാണ് അണ്ണാ ഡി.എം.കെ പിടിച്ചുനിന്നത്. എന്നാൽ തെക്കൻ തമിഴകത്ത് ഡി.എം.കെ നല്ല മുന്നേറ്റമാണ് നടത്തിയത്.
അപ്രതീക്ഷിത വിജയം ഡി.എം.കെ ക്യാമ്പിൽ മികച്ച ആത്മവിശ്വാസമാണ് പകരുന്നത്. ജില്ലാ പഞ്ചായത്തിലെ 515ൽ 272 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5090 വാർഡുകളിൽ 2,378വാർഡുകളും ഡി.എം.കെ കരസ്ഥമാക്കി. തെരഞ്ഞെടുപ്പ് നടന്ന 27 ജില്ല പഞ്ചായത്ത് കൗൺസിലുകളിൽ 14ഉം ഡി.എം.കെ പിടിച്ചെടുത്തു.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭ, കോർപറേഷൻ എന്നിവയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അണ്ണാ ഡി.എം.കെ സർക്കാറിെൻറ അധികാര ദുർവിനിയോഗത്തെ മറികടന്ന് ഡി.എം.കെക്ക് വിജയം സമ്മാനിച്ച വോട്ടർമാർക്ക് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
