മൂന്നാമനായാൽ കഷ്ടം; അത്രക്കുണ്ട് പോര് VIDEO
text_fieldsവോെട്ടടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ യ ു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെയും കക്ഷി നേതൃത്വത്തിെൻറയും ഹൃദയം പെരുമ ്പറ കൊട്ടുകയാണ്. തോൽവിയല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതാരെന്നതാണ് ഏവ രെയും ആശങ്കപ്പെടുത്തുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും തിരുവനന്തപുരത്തെ വിജയം കേ ന്ദ്ര സർക്കാർ രൂപവത്കരണത്തിന് ഒരുകൈത്താങ്ങാണ്. സി.പി.െഎക്കാകെട്ട പാർലമെൻറി ൽ ഇടതുപക്ഷത്തിെൻറ സ്വരം കേൾപ്പിക്കുന്നതിനൊപ്പം സ്വന്തം നിലനിൽപിെൻറ പ്രശ്നവും.
ശബരിമല വിഷയത്തിൽ മണ്ഡലത്തിലെ മുന്നാക്ക സമുദായ വോട്ട് എൽ.ഡി.എഫിന് നഷ്ടമ ാവുമെന്ന് ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ കണക്കുകൂട്ടുന്നു. ഇടതു മുന്നണി മതേതര, പ ിന്നാക്ക, ദലിത് വോട്ടുകളിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. സ്വന്തംനിലയിൽ വ്യക്തിബ ന്ധങ്ങൾക്കപ്പുറം വോട്ട് മറിക്കാൻ മൂന്നുപേർക്കും കഴിവുണ്ട്.
2009 ലും 2014 ലും വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ ഹാട്രിക് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. 2014 ലെ ലീഡ് കോവളം, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ വർധിപ്പിക്കുന്നതിനൊപ്പം രണ്ടാമത് ആയ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ഒന്നാമത് എത്തുകയാണ് തരൂരിെൻറ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണവീഴ്ചയാണ് പ്രധാന ആയുധം. പക്ഷേ, തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ പ്രവർത്തനത്തിൽനിന്ന് ചില നേതാക്കൾ മുങ്ങുെന്നന്ന ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അപ്രതീക്ഷിത തിരിച്ചടിയായി. വട്ടിയൂർക്കാവ് എം.എൽ.എ കെ. മുരളീധരൻ വടകര സ്ഥാനാർഥി ആയതും ക്ഷീണമായി.
മുസ്ലിം ലീഗിനൊപ്പം മറ്റ് മുസ്ലിം സംഘടനകൾ കൂടി രംഗത്തുവന്നത് ന്യൂനപക്ഷ മേഖലയിൽ അപ്രമാദിത്തം സമ്മാനിക്കുമെന്നും കണക്കുകൂട്ടുന്നു. തീരദേശത്ത് എ.കെ. ആൻറണിയെ ഇറക്കിയുള്ള റോഡ് ഷോ പരമ്പരാഗത ക്രൈസ്തവ വോട്ടും ഉറപ്പിക്കും. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നതും ബി.ജെ.പിയുടെ പ്രക്ഷോഭ മാർഗം വെടിഞ്ഞതും ഹിന്ദു, മുന്നാക്ക സമുദായ വോട്ട് പിടിച്ച് നിർത്തുമെന്നും പ്രതീക്ഷയുണ്ട്.
മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനെത്തത്താനുള്ള പോരാട്ടം വിജയത്തിനരികിൽ എത്തിയെന്ന വിശ്വാസമാണ് എൽ.ഡി.എഫിന്. പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഇടത് രാഷ്ട്രീയ വോട്ടുകളും പോൾ ചെയ്യിക്കുക എന്നതാണ് മിനിമം ലക്ഷ്യം. പ്രചാരണത്തിലെ മുൻതൂക്കം, സംഘടനാ മികവ് എന്നിവയിൽ എതിരാളികൾ എൽ.ഡി.എഫിന് പിറകിലാണ്.
ബി.ജെ.പി- ആർ.എസ്.എസ് വർഗീയത, നവഉദാരീകരണ നയം, കോൺഗ്രസിെൻറ മൃദുഹിന്ദുത്വം, കോർപറേറ്റ് താൽപര്യം എന്നിവ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് എൽ.ഡി.എഫിേൻറത്. മുന്നാക്ക സമുദായത്തിെല മതേതര വോട്ടുകളിലാണ് ഒരു കണ്ണ്.
കോവളം, പാറശ്ശാലയിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പിന്നാക്ക വോട്ടുകൾ തിരിച്ചുവരുമെന്ന് നേതൃത്വം പറയുന്നു. കോൺഗ്രസിലെ വോട്ട് ചോർച്ച വിവാദം ഉയർത്തിയ ആശങ്ക, ആർ.എസ്.എസിെനതിരായ ഇടതുപക്ഷത്തിെൻറ ഉറച്ച നിലപാട്, എന്നിവ ന്യൂനപക്ഷത്തെ സംബന്ധിച്ച കോൺഗ്രസ് കണക്കുകൂട്ടൽ തെറ്റിക്കുമെന്നാണ് വിശ്വാസം. ശബരിമല ഉണ്ടാക്കുന്ന തിരിച്ചടി അത്ര ബാധിക്കില്ല എന്നും വിലയിരുത്തുന്നു. ക്ഷേമ പെൻഷൻ, സർക്കാറിെൻറ പ്രവർത്തനം എന്നിവ വോട്ടാവും എന്നും ഉറപ്പിക്കുന്നു. തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയെയും യു.ഡി.എഫിനെയും അട്ടിമറിക്കലും ലക്ഷ്യമാണ്. മൂന്നാം സ്ഥാനം ഒരു മണ്ഡലത്തിലും മനസ്സിൽപോലുമില്ല.
കഴിഞ്ഞ തവണ വിജയത്തിനടുത്തു വന്ന് തോറ്റ ബി.ജെ.പി ഒരേയൊരു വിഷയത്തിലാണ് ഇത്തവണ മുഴുവൻ തെരഞ്ഞെടുപ്പ് പ്രതീക്ഷയും നിക്ഷേപിച്ചിരിക്കുന്നത്-ശബരിമല. വിശ്വാസികളുടെ വികാരം, മുന്നാക്ക സമുദായത്തിൽനിന്നുള്ള നിർലോഭ പിന്തുണ ഇതാണ് അതിലൂടെ പ്രതീക്ഷിക്കുന്നത്. ഹിന്ദു ധ്രുവീകരണം 2019 ൽ വിജയംവരിക്കുമെന്നുതന്നെയാണ് വിശ്വാസം.
നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്നതും 2015ൽ തിരുവനന്തപുരം കോർപറേഷനിൽ ലഭിച്ച 35 കൗൺസിലർമാരുടെ ബലവും കൈമുതലാണ്. 2014 ൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലത്തിൽ ലീഡ് നേടിെയങ്കിലും മറ്റു മൂന്നിടത്ത് മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടതാണ് ബി.ജെ.പിക്ക് വിജയം നഷ്ടപ്പെടുത്തിയത്. നേമത്ത് 18,046 വോട്ടിെൻറ ലീഡ് ലഭിെച്ചങ്കിലും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ഉയർന്ന ലീഡ് നേടാനാവാത്തതും തിരിച്ചടിയായി.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഉയർന്ന ലീഡ് നേടുകയും കോവളം, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ കൂടി ലീഡ് നേടുകയുമാണ് ലക്ഷ്യം. ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും കോൺഗ്രസിലേക്കും ഭിന്നിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. സി.പി.എമ്മിെൻറ പരമ്പരാഗത ഹിന്ദു വോട്ട് കവരുക എന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


