അരൂരിൽ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാർഥിയായേക്കും
text_fieldsആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരില്‍ ബി.ഡി.ജെ.എസ് ചെയര്‍ മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ എൻ.ഡി.എ യോഗത്തിൽ ധാ രണ. ആലപ്പുഴയില്‍ എൻ.ഡി.എ ജില്ല നേതൃയോഗവുമായി ബന്ധപ്പെട്ട് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇൗ നിര്‍ദേശമുണ്ടായത്. അരൂര്‍ ബി.ഡി.ജെ.എസിന് വേണമെന്ന് നേരേത്ത തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ആ നിലക്കാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മൂന്ന് മണ്ഡലവും അഭിമാന പ്രശ്നമായാണ് ബി.ജെ.പി വിലയിരുത്തുന്നത്.ബി.ഡി.ജെ.എസിന് സ്വാധീനമുള്ള മണ്ഡലമായാണ് അരൂര്‍ വിലയിരുത്തപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
