Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതൃശൂർ: വൻമരങ്ങൾ...

തൃശൂർ: വൻമരങ്ങൾ കടപുഴകിയ മണ്ഡലം

text_fields
bookmark_border
തൃശൂർ: വൻമരങ്ങൾ കടപുഴകിയ മണ്ഡലം
cancel

കോൺഗ്രസി​​​​െൻറ കോട്ട, ലീഡറുടെ തട്ടകം എന്നൊക്കെയാണ്​ വിശേഷണമെങ്കിലും തൃശൂർ ലോക്​സഭ മണ്ഡലം കോൺഗ്രസിനെ ക്കാൾ കൂറുകാണിച്ചത്​ പലപ്പോഴും ഇടതുപക്ഷത്തോടാണ്​. 1951 മുതൽ 2014 വരെയുള്ള 16 തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ 10 തവണ ഇടത്​ സ്ഥാനാർഥികൾക്കായിരുന്നു ജയം, ആറു തവണ കോൺഗ്രസിനും. ദുർബലരെന്ന്​ കരുതിയവർ ജയിച്ചു കയറുകയും കരുത്തന് മാരെ വീഴ്​ത്തുകയും ചെയ്​ത ചരിത്രം കൂടിയുണ്ട്​, തൃശൂരിന്​.

കേരളത്തിലെ കോൺഗ്രസി​​​​െൻറ ഭീഷ്​മാചാര്യനെന്ന ും ഒരു ഘട്ടത്തിൽ ദേശീയ തലത്തിൽ പാർട്ടിയിലെ കിങ്​​ മേക്കറെന്നും വിശേഷണമുള്ള കെ. കരുണാകരനും മകൻ കെ. മുരളീധരനും സ ി.പി.​െഎയുടെ സൗമ്യ സാന്നിധ്യമായിരുന്ന വി.വി. രാഘ​വനോട്​ അടുത്തടുത്ത മത്സരങ്ങളിൽ തോറ്റത്​ പാർട്ടി അരമനയിൽ ചി ലരുടെ കണക്കുകൂട്ടലുകളുടെകൂടി ഫലം ആയിരുന്നെങ്കിലും അത്തരം അകത്തള വിശേഷങ്ങൾ അറിയാത്ത നാട്ടുകാരും സാധാരണ കോൺ ഗ്രസ്​ പ്രവർത്തകരും ഇന്നും ഞെട്ടലോടെ ഒാർക്കുന്ന ഫലങ്ങളാണ്​. അതി​​​​െൻറ ബാക്കി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില ായിരുന്നു. തൃശൂർ മണ്ഡലത്തിൽ കരുണാകര​​​​െൻറ മകൾ പത്മജ വേണുഗോപാലിനും കാലിടറി. സി.പി.​െഎയുടെ വി.എസ്​. സുനിൽകുമാറ ിനോട്​ പത്മജ പരാജയപ്പെടാൻ വീണ്ടും കോൺഗ്രസിലെ ചേരിപ്പോര്​ കാരണമായെങ്കിലും ഫലത്തിൽ തൃശൂർ കരുണാകര കുടുംബത്തി​​​​െൻറ ‘വാട്ടർലൂ’ ആയി.

2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​​​​െൻറ (കു)പ്രസിദ്ധമായ സീറ്റ്​ വെച്ചുമാറ്റത്തിനൊടുവിൽ പാർട്ടി സ്ഥാനാർഥി കെ.പി. ധനപാലൻ സി.പി.​െഎയിലെ സി.എൻ. ജയദേവനോട്​ തോറ്റത്​ 38,227 വോട്ടി​നാണ്​. 2009ൽ കോൺഗ്രസിലെ പി.സി. ചാക്കോയോട്​ പരാജയപ്പെട്ട ജയദേവ​​​​െൻറയും ഇടതു മുന്നണിയുടെയും മധുര പ്രതികാരമായിരുന്നു അതെന്ന്​ പറയാമെങ്കിലും കോൺഗ്രസിലെ തൊഴുത്തിൽകുത്താണ്​ ഇൗ ഫലത്തെ സ്വാധീനിച്ചത്​. തൃശൂർ വിട്ട്​ ചാലക്കുടിയിലെത്തിയ പി.സി. ചാക്കോക്കും പരാജയത്തി​​​​െൻറ കയ്​പറിയേണ്ടി വന്നു.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്​സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ഇടതുമുന്നണി തൂത്തുവാരി. ഏഴു മണ്ഡലത്തിലുമായി മുന്നണി അധികം ​േനടിയത്​ ഒന്നര ലക്ഷം വോട്ട്​. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോടുള്ള ഉറച്ച കൂറ്​ ഉപേക്ഷിച്ചാണ്​ കഴിഞ്ഞ തവണ തൃശൂരിൽ വി.എസ്​. സുനിൽകുമാറിനെ ജയിപ്പിച്ചത്​.

1951​ൽ സ്വതന്ത്രനായി മത്സരിച്ച ജോസഫ്​ മുണ്ടശ്ശേരിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ ഇയ്യുണ്ണി ചാക്കോ ലോക്​സഭയിൽ എത്തിയതിനു ശേഷം 1980 വരെയുള്ള ആറു തെരഞ്ഞെടുപ്പിലും കോൺഗ്രസ്​ പരാജയമറിഞ്ഞു. തുടർച്ചയായ ജയം സി.പി.​െഎക്കായിരുന്നു. സി.പി.​െഎയും സി.പി.എമ്മും പോരാടിയ 1971ലും 77ലും ജയം സി.പി.​െഎക്കായിരുന്നു. ‘71ൽ സി. ജനാർദനനും ‘77ൽ കെ.എ. രാജനും പരാജയപ്പെടുത്തിയത്​ കെ.പി. അരവിന്ദാക്ഷനെ. 1984ൽ പി.എ. ആൻറണിയാണ്​ കോൺഗ്രസിനു വേണ്ടി തൃശൂർ സീറ്റ്​ പിടിച്ചെടുത്തത്​. അന്ന്​ പരാജയപ്പെട്ട സി.പി.​െഎയിലെ വി.വി. രാഘവനാണ്​ 1996ലും ‘98ലും യഥാക്രമം കെ. കരുണാകരനെയും കെ. മുരളീധരനെയും തോൽപിച്ചത്​. ‘89ലും പി.എ. ആൻറണി കോൺഗ്രസി​​​​െൻറ സീറ്റ്​ നിലനിർത്തി. ‘91ൽ പി.സി. ചാക്കോയിലൂടെ ഹാട്രിക്​ നേടിയ കോൺഗ്രസ്​ തുടർച്ചയായ രണ്ട്​ പരാജയത്തിനു ശേഷം ‘99ൽ എ.സി. ജോസിലൂടെയാണ്​ തൃശൂർ തിരിച്ചു പിടിച്ചത്​. കരുണാകരനെയും മുരളീധരനെയും തറപറ്റിച്ച വി.വി. രാഘവനാണ്​ അന്ന്​ ജോസിനോട്​ തോൽവിയറിഞ്ഞത്​. 2004ൽ സി.പി.​െഎയുടെ സി.കെ. ചന്ദ്രപ്പൻ ജയിച്ച സീറ്റ്​ 2009ൽ വീണ്ടും പി.സി. ചാക്കോ വഴി കോൺഗ്രസി​​​​െൻറ കൈകളിലെത്തി. 2014ൽ വീണ്ടും ജയദേവനിലൂടെ സി.പി.​െഎയുടെ പ്രതിനിധി ​േലാക്​സഭയിലെത്തി.

മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള അതിരൂപതയുടെ നിലപാട്​ പലപ്പോഴും ഫലത്തെ സ്വാധീനിക്കാറുണ്ട്​. കഴിഞ്ഞ തെര​ഞ്ഞെടുപ്പിലും അത്​ കണ്ടു. യു.ഡി.എഫി​​​​െൻറ വോട്ട്​ ബാങ്ക്​ എന്ന്​ പറയു​െമങ്കിലും അതിരൂപത ‘പിണങ്ങിയാൽ’ ഫലം മറിച്ചാവും. പി.സി. ചാക്കോ എന്ന കരുത്തൻ കഴിഞ്ഞതവണ കളം വിട്ടത്​ ഇൗ പിണക്കം ഭയന്നാണ്​. എന്നിട്ടും ധനപാലൻ രക്ഷപ്പെടാതിരുന്നതും പിണക്കം മാറാതിരുന്നതുകൊണ്ടായിരുന്നു. ഇപ്പോഴും യു.ഡി.എഫുമായി സഭ അത്ര സുഖത്തിലല്ല. മദ്യനയം പോലുള്ള വിഷയങ്ങളുടെ പേരിലും മുഖ്യമന്ത്രിയുടെ കർക്കശ നിലപാടുകളിലും ഇടതിനോടുമുണ്ട്​, നീരസം. ഒന്നര ലക്ഷം പ്ലസ്​ എന്ന കടമ്പ കടക്കാൻ പറ്റുന്ന സ്ഥാനാർഥിയെയാണ്​ കോൺഗ്രസ്​ തേടുന്നത്​. ഡി.സി.സി പ്രസിഡൻറ്​ സ്ഥാനം ഒഴിഞ്ഞ് മത്സരിക്കാൻ തയാറെടുക്കുന്ന ടി.എൻ. പ്രതാപൻ ചാലക്കുടി, അല്ലെങ്കിൽ തൃശൂരിൽ മത്സരിക്കുമെന്ന്​ ശ്രുതിയുണ്ട്​. സാക്ഷാൽ വി.എം. സുധീരനെ മത്സരിപ്പിക്കാൻ എ.​െഎ.സി.സി തലത്തിൽ ശ്രമം നടക്കുന്നുവെന്നതാണ്​ മറ്റൊരു വിവരം. അതിരൂപതയോട്​ അടുത്തു നിൽക്കുന്ന മുൻ എം.എൽ.എ എം.കെ. പോൾസ​ൺ മാസ്​റ്ററുടെ മരുമകനായ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഡീൻ കുര്യാക്കോസും സഭക്ക്​ താൽപര്യമുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും ഉൾപ്പെടെ കോൺഗ്രസി​​​​െൻറ അകത്തളങ്ങളിൽ പതിവു​േപാലെ പേരുകൾ സുലഭമാണ്​. അതേസമയം, മണ്ഡലത്തിന്​ പുറത്തുള്ളവരെ വേണ്ടെന്ന വികാരം ഗ്രൂപ്പിന്​ അതീതമായി കോൺഗ്രസ്​ പങ്കുവെക്കുന്നു.

തൃശൂരിൽനിന്ന്​ കഴിഞ്ഞ മത്സരത്തിൽ ലോക്​സഭയിൽ എത്തിയ സി.എൻ. ​ജയദേവനാണ്​ രാജ്യത്തുതന്നെ പാർട്ടിയുടെ മാനം കാത്തത്​. ലോക്​സഭയിൽ സി.പി.​െഎയുടെ ഇൗ ഏക അംഗം ഇത്തവണ മത്സരിക്കുന്ന കാര്യത്തിൽ അത്ര ഉറപ്പുപോര. വ്യക്തിപരമായി അദ്ദേഹം സന്നദ്ധന​െല്ലന്നാണ്​ വിവരം. അങ്ങനെയെങ്കിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്ര​​​​െൻറ പേരിനാണ്​ മുൻതൂക്കം. ബി.ജെ.പി ഇത്തവണ ശക്തിപരീക്ഷണത്തിന്​​ ഒരുങ്ങുകയാണ്​. കഴിഞ്ഞ തവണ മണ്ഡലത്തിൽ അത്ര പരിചിതനല്ലാത്ത കെ.പി. ശ്രീശൻ ഒരു ലക്ഷത്തിലധികം വോട്ട്​ നേടി. ഇത്തവണ ഒരു കൈ നോക്കാൻ പറ്റിയ മണ്ഡലങ്ങളിൽ ഒന്നായി തൃശൂരിനെ​ ബി.ജെ.പി കാണുന്നുണ്ട്​. ബി.ഡി.ജെ.എസിന്​ മണ്ഡലത്തിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്​. സംസ്ഥാന ജനറൽ സെക്രട്ടറി ​െക. സുരേന്ദ്രൻ തൃശൂരിൽ മത്സരിക്കുമെന്ന്​ പാർട്ടി വൃത്തങ്ങൾതന്നെ പ്രചരിപ്പിക്കുന്നുണ്ട്​; ഒപ്പം മറ്റു ചില പേരുകളും. ശബരിമല വിഷയം ഏത്​ വിധത്തിൽ പ്രതിഫലിക്കുമെന്ന ആകാംക്ഷ മൂന്ന്​ മുന്നണിക്കുമുണ്ട്​. മൂന്ന്​ കൂട്ടരും ​ഒരേസമയം അതി​​​​െൻറ​ ആശങ്കയും പ്രതീക്ഷയും കൊണ്ടുനടക്കുന്നു.

ജില്ലയിൽ ഉൾപ്പെടുന്ന മൂന്നു വീതം നിയമസഭാ മണ്ഡലങ്ങളുള്ള ആലത്തൂർ, ചാലക്കുടി ലോക്​സഭ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഇടതു മുന്നണിക്കായിരുന്നു ജയം. തദ്ദേശ സ്ഥാപനങ്ങളിലും ഇടതു മുന്നണിക്ക്​ മൃഗീയമായ​ മേൽക്കൈയുണ്ട്​.

തൃശൂർ ലോക്​സഭ (2014)
സി.എൻ. ജയദേവൻ (സി.പി.ഐ) -3,89,209
കെ.പി. ധനപാലൻ (കോൺഗ്രസ്) -3,50,982
െക.പി. ശ്രീശൻ (ബി.ജെ.പി) -1,02,681
ഭൂരിപക്ഷം -38,227.

നിയമസഭ (2016)
പുതുക്കാട്
പ്രഫ. സി. രവീന്ദ്രനാഥ്​ (എൽ.ഡി.എഫ്​-സി.പി.എം) -79,464
സുന്ദരൻ കുന്നത്തുളളി (യു.ഡി.എഫ്​-കോൺഗ്രസ്) -40,986
എ. നാഗേഷ് (എൻ.ഡി.എ-ബി.ജെ.പി) -35,833
ഭൂരിപക്ഷം -38,478

തൃശൂർ
വി.എസ്. സുനിൽകുമാർ (എൽ.ഡി.എഫ്​-സി.പി.​െഎ) -53,664
പത്മജ വേണുഗോപാൽ (യു.ഡി.എഫ്​-കോൺഗ്രസ്​) -46,677
ബി. ഗോപാലകൃഷ്ണൻ (ബി.ജെ.പി) -24748
ഭൂരിപക്ഷം -6,987

ഒല്ലൂർ
കെ. രാജന്‍ (എൽ.ഡി.എഫ്​-സി.പി.​െഎ) -71,666
എം.പി. വിൻസ​​​െൻറ് (യു.ഡി.എഫ്​-കോൺ​ഗ്രസ്​) -58,418
സന്തോഷ്​ (എൻ.ഡി.എ-ബി.ഡി.ജെ.എസ്) -17,694.
ഭൂരിപക്ഷം -13,248

ഇരിങ്ങാലക്കുട
പ്രഫ. കെ.യു. അരുണന്‍ (എൽ.ഡി.എഫ്​-സി.പി.എം) -59,730
തോമസ് ഉണ്ണിയാടൻ (യു.ഡി.എഫ്​-കേരള കോൺഗ്രസ്​ എം) -57,019
ഡി. സി. സന്തേഷ് (എൻ.ഡി.എ-ബി.ജെ.പി) -30,420
ഭൂരിപക്ഷം -2,711

മണലൂർ
മുരളി പെരുനെല്ലി (എൽ.ഡി.എഫ്​-സി.പി.എം) -70,422
ഒ. അബ്​ദുറഹ്​മാൻ കുട്ടി (യു.ഡി.എഫ്​-കോൺഗ്രസ്) -51,097
എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ-ബി.ജെ.പി) -37,680
ഭൂരിപക്ഷം -19,325

ഗുരുവായൂർ
കെ.വി. അബ്​ദുൾ ഖാദർ (എൽ.ഡി.എഫ്​-സി.പി.എം) -66,088
പി.എം. സാദിഖലി (യു.ഡി.എഫ്​ -മുസ്​ലിം ലീഗ്​) 50,990
നിവേദിത (ബി.ജെ.പി) -25,490.
ഭൂരിപക്ഷം -15,098

നാട്ടിക
ഗീത ഗോപി -(എൽ.ഡി.എഫ്​ -സി.പി.ഐ) -70,218
കെ.വി. ദാസൻ -യു.ഡി.എഫ്​-കോൺഗ്രസ്) -43,441
ടി.വി. ബാബു -(എൻ.ഡി.എ -ബി.ഡി.ജെ.എസ്) -33,650.
ഭൂരിപക്ഷം -26777


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsLok Sabah Election 2019Thrissur Constituency
News Summary - Thrissur Constituency - Political news
Next Story