Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർഥന്റെ കുടുംബത്തോട് മുഖ്യമന്ത്രി കാണിച്ചത് ക്രൂരതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

text_fields
bookmark_border
സിദ്ധാർഥന്റെ കുടുംബത്തോട് മുഖ്യമന്ത്രി കാണിച്ചത് ക്രൂരതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
cancel

തിരുവനന്തപുരം: സിദ്ധാർഥന്റെ കുടുംബത്തോട് മുഖ്യമന്ത്രി കാണിച്ചത് ക്രൂരതയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശശി തരൂരിന്റെ നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൺഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ധാർഥിന്റെ ക്രൂരമായ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ആവശ്യത്തെ അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ ആ ആവശ്യം അട്ടിമറിക്കാനുളള പ്രവർത്തികളാണ് ചെയ്തത്.

കേസ് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യമായ റിപ്പോർട്ടുകൾ നാളിതുവരെ സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തയാറായിട്ടില്ല. വൈസ് ചാൻസലറെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.

മോദിയുടെ ഗ്യാരണ്ടിയുടെ കേരളത്തിലെ ഏക ഗുണഭോക്താവ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും മാത്രമാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കൺവൻഷനിൽ കമ്പറ നാരായണൻ അധ്യക്ഷത വഹിച്ചു.പാലോട് രവി ,എൻ.ശക്തൻ, പി. കെ. വേണുഗോപാൽ, പി.മോഹൻരാജ്, തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvanjoor Radhakrishnan said that the Chief Minister showed cruelty to Siddharth's family
Next Story