Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right'കേരളം നിങ്ങളുടെ...

'കേരളം നിങ്ങളുടെ തൊട്ടടുത്തല്ലേ, ഞാൻ കൂടുതലൊന്നും പറയുന്നില്ല' -കർണാടകയിൽ അമിത് ഷാ

text_fields
bookmark_border
amit shah 897
cancel

ബംഗളൂരു: കർണാടകയെ സുരക്ഷിതമാക്കാൻ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. 1700 പോപുലർ ഫ്രണ്ടുകാരെ തുറന്നുവിട്ടവരാണ് കോൺഗ്രസുകാർ. എന്നാൽ അവരെ എക്കാലത്തേക്കും നിരോധിച്ചയാളാണ് നരേന്ദ്ര മോദി. ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കോൺഗ്രസുകാർ, അവർക്ക് കർണാടകയെ സംരക്ഷിക്കാനാകില്ല -ഷാ പറഞ്ഞു. ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ‘വി​ജ​യ്​ സ​ങ്ക​ൽ​പ്​ അ​ഭി​യാ​ൻ’ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടന്ന​ റോ​ഡ്​ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തെയും തന്‍റെ പ്രസംഗത്തിൽ അമിത് ഷാ വിമർശിച്ചു. 'കേരളം നിങ്ങളുടെ അടുത്തല്ലേ, ഞാൻ കൂടുതലൊന്നും പറയുന്നില്ല. കർണാടകയെ സുരക്ഷിതമാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ബി.ജെ.പിക്ക് മാത്രമേ അതിന് സാധിക്കൂ' -ഷാ പറഞ്ഞു.



കോ​ൺ​ഗ്ര​സും ജെ.​ഡി.​എ​സും കു​ടും​ബ രാ​ഷ്ട്രീ​യ​ത്താ​ലും അ​ഴി​മ​തി​യാ​ലും ദു​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ന്ധി കു​ടും​ബ​ത്തി​നു​ മാ​ത്ര​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ക്ഷേ​മം ന​ൽ​കു​ക. ജെ.​ഡി.​എ​സാ​ക​ട്ടെ അ​ച്ഛ​ൻ, അ​മ്മ​മ്മ, മ​ക്ക​ൾ, അ​വ​രു​ടെ ഭാ​ര്യ​മാ​ർ, മ​രു​മ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യാ​ണ്​ ഭ​ര​ണം ന​ട​ത്തു​ന്ന​ത്​.


മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ മാ​ത്ര​മേ യു​വാ​ക്ക​ൾ​ക്ക്​ അ​വ​സ​ര​വും ക്ഷേ​മ​വും ഉ​ണ്ടാ​കൂ. -അമിത് ഷാ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ, കേ​ന്ദ്ര​മ​ന്ത്രി പ്ര​ൾ​ഹാ​ദ്​ ജോ​ഷി, മു​തി​ർ​ന്ന നേ​താ​വ്​ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത ക​ർ​ണാ​ട​ക​യി​ൽ ജ​നു​വ​രി മാ​സ​ത്തെ ര​ണ്ടാ​മ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ്​ അ​മി​ത്​ ഷാ ​ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahbjp
News Summary - There is Kerala Near You . I Don't Want to Say Much. If You Want to Keep
Next Story