Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപശ്ചിമ ബംഗാളിൽ...

പശ്ചിമ ബംഗാളിൽ ‘ദുർഗപൂജ’ പിടിക്കാൻ ടി.എം.സി-ബി.ജെ.പി പോരാട്ടം

text_fields
bookmark_border
പശ്ചിമ ബംഗാളിൽ ‘ദുർഗപൂജ’ പിടിക്കാൻ ടി.എം.സി-ബി.ജെ.പി പോരാട്ടം
cancel

കൊൽക്കത്ത: കേരളത്തിൽ ശ്രീകൃഷ്​ണ ജയന്തി ആഘോഷം പിടിക്കാൻ സി.പി.എം-ബി.ജെ.പി പോരാട്ടം അനുസ്​മരിച്ച്​ പശ്ചിമ ബം ഗാളിൽ ദുർഗപൂജ ആഘോഷം പിടിക്കാൻ തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി പോരാട്ടം. സംസ്ഥാനത്തെ ഏറ്റവും നിറപ്പകിട്ടാർന്ന പഞ്ചദിന ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ ആഘോഷ കമ്മിറ്റികൾ വരുതിയിലാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്​ ഇരു പാർട്ടികളും നടത്തുന്നത്​. നഗരത്തിൽ സ്​റ്റാളുകൾ സ്ഥാപിക്കുന്നതിലും വാശി പ്രകടം. സംസ്ഥാനത്ത്​ ലോക്​സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും തദ്ദേശ തെരഞ്ഞെടുപ്പ്​ ആസന്നമായ സാഹചര്യവുമാണ്​ വർഷങ്ങളായി ടി.എം.സി കുത്തകയാക്കി നടത്തുന്ന ആഘോഷ കമ്മിറ്റികളിൽ കടന്നുകൂടി മുതലെടുക്കാൻ ബി.ജെ.പി​യെ പ്രേരിപ്പിക്കുന്നത്​. എന്നാൽ, ഭരണയന്ത്രം ഉപയോഗിച്ച്​ ഇതിന്​ തടയിടാൻ ടി.എം.സിയും പദ്ധതികൾ ആവിഷകരിക്കുന്നുണ്ട്​.

പൂജപന്തലിന്​ പുറത്ത്​ 10,000 സ്​റ്റാളുകൾ സ്​ഥാപിക്കാനാണ്​ ബി.ജെ.പി തീരുമാനം. പാർട്ടിയുടെ ആദർശ പ്രചാരണം ലക്ഷ്യമാക്കി, ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) അടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്​തകങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ടീ സ്​റ്റാളുകൾ സ്ഥാപിച്ച്​ മധുരപാനീയങ്ങൾ സൗജന്യമായി നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്​. അതേസമയം, റിയോ ഡെ ജനീറോ കാർണിവെൽ മാതൃകയിൽ ഇത്തവണത്തെ ദുർഗപൂജ അതിഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്​ ടി.എം.സി. ഇതോടെ കല, സാംസ്​കാരിക ആഘോഷങ്ങൾക്കപ്പുറം രാഷ്​ട്രീയ പോരാട്ടമായി മാറുകയാണ്​ ഇത്തവണത്തെ ആഘോഷം.

സംസ്ഥാനത്തെ മൊത്തം 28,000 പൂജ കമ്മിറ്റികളിൽ 14,000 കമ്മിറ്റികളിൽ സ്വാധീനം ഉറപ്പിക്കാനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെങ്കിലും പ്രാദേശിക നഗരങ്ങളിലെ 6,000ത്തോളം കമ്മിറ്റികളിൽ ഒതുങ്ങി. ടി.എം.സിയുടെ പ്രതിരോധംതന്നെയാണ്​ ബി.ജെ.പിയുടെ പ്രതീക്ഷ തകർത്തത്​. പൂജ കമ്മിറ്റികൾക്ക്​ സർക്കാർ നൽകിയിരുന്ന സഹായം ഇത്തവണ 10,000ൽ നിന്ന്​ 25,000 രൂപയായി വർധിപ്പിച്ചു. പ്രാദേശിക ക്ലബുകൾക്ക്​ രണ്ടുലക്ഷം രൂപയാണ്​ സ്​പോൺസർഷിപ്പായി സർക്കാർ നൽകുന്നത്​. ടി.എം.സി നിയന്ത്രണമില്ലാത്ത ക്ലബുകൾക്ക്​ ഇത്​ നൽകുന്നില്ലെന്നും പരാതിയുണ്ട്​. ഇതിലൂടെ 80 ശതമാനം കമ്മിറ്റികളുടെയും നിയന്ത്രണം ടി.എം.സി സ്വന്തമാക്കി.

എങ്കിലും ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം കമ്മിറ്റികളിലെ സ്വാധീനം വർധിപ്പിക്കാനായത്​ ബി.ജെ.പി നേട്ടമായി കാണുന്നു. കഴിഞ്ഞദിവസം സെമിനാറിൽ പ​ങ്കെടുക്കാനെത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷാ സാൾട്ട്​ലൈക്കിലെ ബി.ജെ.പിയുടെ പൂജപന്തൽ ഉദ്​ഘാടനം ചെയ്​തതും ആസൂത്രിതമാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, വടക്കേ ഇന്ത്യൻ പാർട്ടിയായ ബി.ജെ.പിക്ക്​ ബംഗാളികളുടെ സംസ്​കാരവും ദുർഗപൂ​ജയോടുള്ള വികാരവും ഉൾക്കൊള്ളാനാകില്ലെന്നാണ്​ ടി.എം.സി നേതൃത്വം വ്യക്​തമാക്കുന്നത്​. ‘‘ബി.ജെ.പി അധികാരവും പണവും ഉപയോഗിക്കുന്നുണ്ടെങ്കിലും ദുർഗപൂജയുടെ വികാരം ഉൾക്കൊള്ളാൻ അവർക്ക്​ കഴിയില്ല’’​ -ടി.എം.സി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Durga PujaTMC-BJP
News Summary - ThePrint TMC-BJP slugfest on Durga puja turf
Next Story