മൊറാഴയിലെ റിസോർട്ടിന് അനുകൂല റിപ്പോർട്ട് നൽകിയത് തഹസിൽദാരെന്ന് പരാതിക്കാരൻ
text_fieldsകണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിനെതിരെ പ്രതിഷേധമുണ്ടായിട്ടും അനുകൂല റിപ്പോർട്ട് നൽകിയത് തഹസിൽദാരെന്ന് പരാതിക്കാരൻ സജിൻ. സമരം നടന്നിട്ടും പ്രദേശവാസികളുടെ എതിർപ്പുണ്ടായിരുന്നിട്ടും റിസോർട്ടിനെതിരെ പ്രതിഷേധമില്ലെന്നാണ് അന്നത്തെ തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂനിറ്റ് സെക്രട്ടറി സജിനാണ് ഇക്കാര്യം വെളിപ്പെടുത്തയത്.
കിന്നിടിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നത് പരിഷത്താണ്. പുഴയിൽനിന്ന ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ടെന്നും. അശാസ്ത്രീയമായ മണ്ണെടുപ്പ് നടക്കുന്നുവെന്നായിരുന്നു കലക്ടർക്ക് നൽകിയ പരാതി. രണ്ടാഴ്കകം റിപ്പോർട്ട് നൽകണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. പ്രാദേശികമായി പ്രതിഷേധമില്ലെന്നാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയത്. പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന് പരിഷത് ചൂണ്ടിക്കാട്ടി. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ പരിഷത് പ്രവർത്തകർക്ക് ഇ.പി ജയരാജൻ മുൻകൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു.
റിസോർട്ട് നിർമാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെട്ടത്. പരിഷത്ത് റിസോർട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കലക്ടർക്ക് തെറ്റായ റിപ്പോർട്ടിന്റെ കാതൽ.
പരാതി നൽകിയതോടെ കലക്ടർ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്നാണ് ശക്തമായി ഇടപെടലുണ്ടായത്. അതോടെ തഹസിൽദാർ അനുകൂലമായി റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

