Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാന: പ്രതിപക്ഷ...

തെലങ്കാന: പ്രതിപക്ഷ വെല്ലുവിളിയിൽ പതറി കെ.സി.ആർ

text_fields
bookmark_border
KCR
cancel
ഹൈ​ദ​രാ​ബാ​ദ്​: അ​പ്ര​തീ​ക്ഷി​ത​മാ​യി രൂ​പ​പ്പെ​ട്ട പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ശ​ക്​​ത​മാ​യ വെ​ല്ലു​വി​ളി​യി​ൽ പ​ത​റി ​തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര ശേ​ഖ​ര റാ​വു. മു​സ്​​ലിം​ക​ൾ​ക്ക്​ 12 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന വാ​ഗ്​​ദാ​നം പാ​ലി​ക്കാ​ത്ത​തി​നെ കു​റി​ച്ച്​ പൊ​തു​യോ​ഗ​ത്തി​ൽ പ​ര​സ്യ​മാ​യി ചോ​ദ്യം​നേ​രി​ട്ട​തും തെ​ല​ങ്കാ​ന​യി​ലെ വോ​ട്ട​ർ​മാ​ർ പ​ക്വ​ത​യെ​ത്താ​ത്ത​വ​ർ ആ​ണെ​ന്ന്​ മ​റ്റൊ​രു വേ​ദി​യി​ൽ പ​റ​ഞ്ഞ​തും എ​ല്ലാം കെ.​സി.​ആ​റി​നെ ​ തി​രി​ഞ്ഞു​കു​ത്തു​ക​യാ​ണ്.

സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു പൊ​തു​യോ​ഗ​ത്തി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ച​യാ​​ളോ​ട്​ കെ.​സി.​ആ​ർ ക്ഷു​ഭി​ത​നാ​വു​ന്ന വി​ഡി​യോ ദൃ​ശ്യം രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​​കാ​ല​ത്താ​ണ്​ മു​സ്​​ലിം സം​വ​ര​ണം നാ​ലു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 12 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന്​ ച​ന്ദ്ര​ശേ​ഖ​ര റാ​വു ഉ​റ​പ്പു​ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ ഇ​ത്​ ചൂ​ടു​പി​ടി​ച്ച സം​വാ​ദ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​പ്പോ​ൾ കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ട​ു​ത്തി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്​​ ​സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി. സം​സ്​​ഥാ​നം പാ​സാ​ക്കി​യ നി​യ​മം മ​താ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

​ഇ.വി.എം തകരാറ്​; മിസോറമിലെ അജസോരയിൽ വീണ്ടും വോ​െട്ടടുപ്പ്​
െഎ​സോ​ൾ: വോ​ട്ടു​യ​​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ത്യു​ച്വാ​ങ്​ ​ മ​ണ്ഡ​ല​ത്തി​ലെ അ​ജ​സോ​ര​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഡി​സം​ബ​ർ നാ​ലി​നാ​യി​രി​ക്കും വോ​െ​ട്ട​ടു​പ്പെ​ന്ന്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ എ​ച്ച്.​എ​ൽ ലി​യാ​ൻ​സെ​ല പ​റ​ഞ്ഞു. 28ന്​ ​ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ വോ​ട്ടു​യ​​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ 300ലേ​റെ വോ​ട്ട​ർ​മാ​ർ​ക്കാ​ണ്​ ഇ​വി​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ച​ക്​​മ ഗോ​ത്ര വി​ഭാ​ഗ​ക്കാ​ർ​ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​മാ​ണ്​ അ​ജ​സോ​ര.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamalayalam newsPolitics
News Summary - Telangana Election -politics
Next Story