Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെലങ്കാന: കോൺഗ്രസ്​...

തെലങ്കാന: കോൺഗ്രസ്​ 95 സീറ്റുകളിൽ മത്സരിക്കും

text_fields
bookmark_border
telungana-Congress
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ 95 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും. മൊ​ത്തം 119 സീ​റ്റു​ക​ളാ​ണ്​ തെ​ല​ങ്കാ​ന​യി​ലു​ള്ള​ത്. ശേ​ഷി​ക്കു​ന്ന​വ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക്​ ന​ൽ​കു​മെ​ന്ന്​ സം​സ്​​ഥാ​ന​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി പ്ര​തി​നി​ധി ആ​ർ.​സി ഖു​ണ്ഡി​യ പ​റ​ഞ്ഞു. സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ലാ​യി പു​റ​ത്തി​റ​ക്കും.

ഡി​സം​ബ​ർ ഏ​ഴി​ന്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്, തെ​ലു​ഗു​ ദേ​ശം പാ​ർ​ട്ടി, തെ​ല​ങ്കാ​ന ജ​ന​സ​മി​തി, സി.​പി.​െ​എ എ​ന്നീ ക​ക്ഷി​ക​ൾ ചേ​ർ​ന്നാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ൽ സീ​റ്റ്​ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ ഉ​ത്തം കു​മാ​ർ റെ​ഡ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ എ.​െ​എ.​സി.​സി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി വ​രു​ക​യാ​ണ്. പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്​​ഥാ​ന നേ​തൃ​ത്വം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ടി.​ഡി.​പി​ക്ക്​ 14 സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ത്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഭ​ര​ണ​ക​ക്ഷി​യാ​യ ടി.​ആ​ർ.​എ​സ്​ 107 സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​െ​എ.​എം.​െ​എ.​എം എ​ട്ടു സീ​റ്റു​ക​ളി​ലേ​ക്കും സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഇ​വ​ർ മൂ​ന്ന്​ സീ​റ്റു​ക​ളി​ലേ​ക്ക്​ കൂ​ടി ഉ​ട​ൻ സ്​​ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ചാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamalayalam newspolitics newsCongress Candidate
News Summary - Telangana Election Congress Candidate - Politics News
Next Story