തെലങ്കാന: മന്ത്രിസഭക്ക് കാത്തിരിപ്പ് തുടരുന്നു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും മുഖ്യമന്ത്രിയായ തെലങ്കാന രാഷ ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖർ റാവുവിെൻറ മന്ത്രിസഭ രൂപവത്കരണം നീളുന്നു. റാവു സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിയായ മുഹമ്മദ് മഹ്മൂദ് അലിയും ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്തെങ്കിലും മറ്റു മന്ത്രിമാർ ആരാണെന്ന് വ്യക്തമല്ലാത്തത് ഭരണരംഗത്തും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
സംക്രാന്തി ആഘോഷത്തിനുശേഷം ജനുവരി രണ്ടാംവാരം മന്ത്രിസഭ വികസനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ, ഇതു വീണ്ടും നീളുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
