Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലാലു റാബ്​റി മോർച്ച;...

ലാലു റാബ്​റി മോർച്ച; പുതിയ പാർട്ടിയുമായി തേജ്​ പ്രതാപ്​ യാദവ്​

text_fields
bookmark_border
tej-pratab-yadav
cancel

പട്​ന: ലാലു പ്രസാദ്​ യാദവിൻെറ മകനും ആർ.ജെ.ഡി യുവജന വിഭാഗം ഉപദേശകനുമായ തേജ്​പ്രതാപ്​ യാദവ്​ പുതിയ രാഷ്​ട്രീയപാർട്ടി രൂപീകരിക്കുന്നു. ലാലു റാബ്​റി മോർച്ചയെന്നായിരിക്കും പുതിയ രാഷ്​ട്രീയ പാർട്ടിയുടെ പേര്​. ബീഹാറിൽ നിന്ന്​ 20 ലോക്​സഭ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം സഹോദരൻ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന്​ തേജ്​ പ്രതാപ്​ ആർ.ജെ.ഡി യുവജന വിഭാഗത്തിൻെറ ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു.

ഇതിന്​ പിന്നാലെയാണ്​ പുതിയ രാഷ്​ട്രീയപാർട്ടി രൂപീകരികുമെന്ന്​ തേജ്​ പ്രതാപ്​ യാദവ്​ അറിയിച്ചത്​. തേജ്​ പ്രതാപ്​ യാദവിൻെറ ഭാര്യയുടെ ബന്ധുക്കൾക്ക്​ തേജസ്വി യാദവ്​ സീറ്റ്​ കൊടുത്തതാണ്​ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള കാരണമെന്നാണ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tej pratap yadavmalayalam newsLalu Rabri Morcha
News Summary - Tej Pratap Yadav Launches His Own Outfit ‘Lalu Rabri Morcha-India news
Next Story