ടി.ഡി.പി പ്രകടനപത്രികയിൽ കുടുംബത്തിന് വർഷത്തിൽ രണ്ടുലക്ഷം രൂപ
text_fieldsഅമരാവതി: തെലുഗുദേശം പാർട്ടിയുടെ പ്രകടനപത്രികയിൽ കുടുംബത്തിന് വർഷത്തിൽ രണ് ടുലക്ഷം രൂപ വീതം നൽകുമെന്ന് വാഗ്ദാനം. കോൺഗ്രസ് പ്രകടനപത്രികയിൽ 72,000 രൂപയാണെങ്ക ിൽ തങ്ങൾ അധികാരത്തിൽ വന്നാൽ രണ്ടുലക്ഷം രൂപ നൽകുമെന്ന് പ്രകടനപത്രിക പുറത്തിറക ്കി പാർട്ടി പ്രസിഡൻറ് ചന്ദ്രബാബു നായിഡു പറഞ്ഞു. പാർട്ടിയുടെ ഈ വാഗ്ദാനത്തെക്കുറിച്ച് സങ്കൽപിക്കാൻപോലും മറ്റുള്ളവർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം ഇതിന് പുറമെ ഓരോ കർഷകനും 15,000 രൂപ വീതം വർഷന്തോറും നൽകും.
അതേസമയം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനത്തിന് ഇത്തരം വാഗ്ദാനം നടപ്പാക്കണമെങ്കിൽ എല്ലാ വർഷവും ഒന്നര ലക്ഷം കോടി രൂപ നീക്കിവെക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ െവെ.എസ്.ആർ കോൺഗ്രസും പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇരുപാർട്ടികളും 30 മുതൽ 45 ലക്ഷം വീടുകൾ സൗജന്യമായി നിർമിച്ചുനൽകുമെന്ന് അവരുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഇതിന് മാത്രം 40,000 കോടി ആവശ്യമായിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
