Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനായനാരെ വാഴ്​ത്തി...

നായനാരെ വാഴ്​ത്തി സുരേഷ്​ ഗോപി; രാഷ്​ട്രീയ തന്ത്രമെന്ന്​ സോഷ്യൽ മീഡിയ

text_fields
bookmark_border
നായനാരെ വാഴ്​ത്തി സുരേഷ്​ ഗോപി; രാഷ്​ട്രീയ തന്ത്രമെന്ന്​ സോഷ്യൽ മീഡിയ
cancel

മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്​റ്റ്​ നേതാവുമായിരുന്ന ഇ.കെ. നായനാരെ വാഴ്​ത്തി ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും നടനുമായ സുരേഷ്​ ഗോപി. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത്​ ജനങ്ങളിൽ നിന്ന്​ ഫോണിൽ പരാതി കേൾക്കുന്ന വീഡിയോ ഫേസ്​ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ്​ സുരേഷ്​ ഗോപി അദ്ദേഹത്തെ വാഴ്​ത്തുന്നത്​. 

‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്’ -ഇങ്ങനെയാണ്​ സുരേഷ്​ ഗോപി ഫേ​സ്​ബുക്കിൽ കുറിച്ചത്​. 

നായനാർ ജനങ്ങളിൽ നിന്ന്​ പരാതി കേൾക്കുകയും സരസമായി അതിന്​ മറുപടി പറയുകയും ചെയ്യുന്ന വീഡിയോ ആണ്​ കുറിപ്പിനൊപ്പം പങ്കുവെച്ചത്​. 14000 ത്തിലധികം ആളുകളാണ്​ സുരേഷ്​ ഗോപിയുടെ ഈ പോസ്​റ്റ്​ ഷെയർ ചെയ്​തത്​. 

ബി.ജെ.പിയുടെ എം.പി മുൻ കമ്യൂണിസ്​റ്റ്​ നേതാവി​നെ വാഴ്​ത്തുന്നതിന്​ പിറകിൽ ​രാഷ്​ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന രൂപത്തിലാണ്​ പലരും സാമൂഹിക മാധ്യമങ്ങളിൽ കമൻറ്​ ചെയ്യുന്നത്​. നിലവിലെ ഇടത്​ സർക്കാറിനെ വിമർശിക്കാൻ നായനാരെ ഉപയോഗിക്കുകയാണെന്ന തരത്തിലാണ്​ പലരും പ്രതികരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor suresh gopiNayanarMalayalam News
News Summary - suresh gopi shares nayanar video
Next Story