കരുണാനിധിയുടെ പിറന്നാൾ ആഘോഷത്തിൽ പ്രതിപക്ഷ െഎക്യത്തിന് ദേശീയ നേതാക്കളുടെ ആഹ്വാനം
text_fieldsചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ 94ാം ജന്മദിനവും നിയമസഭയിൽ 60 വർഷം പൂർത്തീകരിച്ചതിെൻറയും ആഘോഷത്തിെൻറ ഭാഗമായി ചെന്നൈയിൽ നടന്ന െപാതുയോഗത്തിൽ പ്രതിപക്ഷ െഎക്യത്തിന് ദേശീയ നേതാക്കളുടെ ആഹ്വാനം. ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികളുടെ സംഗമവേദികൂടിയായി പരിപാടി. ഏക മത-ഏക സംസ്കാരം നടപ്പാക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി നീക്കത്തിനെതിരെ ഉയിർത്തെഴുന്നേൽക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഇന്ത്യയിൽ ജനാധിപത്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ പോക്കറ്റിലെ പണം നിമിഷനേരം കൊണ്ട് അസാധുവാക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനം ധനകാര്യ മന്ത്രി അരുൺ െജയ്റ്റ്ലി പോലും അറിഞ്ഞില്ല. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരുമിക്കേണ്ടതിെൻറ ആവശ്യകതയും രാഹുൽ ഗാന്ധി ഉൗന്നിപ്പറഞ്ഞു. രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നെതന്നും ഒരുമിച്ച് നിൽക്കണമെന്നും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. അതേസമയം, ബി.ജെ.പി ഇതര പാർട്ടികളുടെ െഎക്യത്തെ സംബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രതികരിച്ചില്ല.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, രാജ്യസഭാംഗം ഡി. രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി രാജ്യസഭാംഗം മജീത് മേമൻ, തൃണമൂൽ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ദിരീക് ഒബ്രീൻ, മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷൻ പ്രഫ. ഖാദർ െമായ്തീൻ, ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.െക. സ്റ്റാലിൻ തുടങ്ങിയവരും പ്രതിപക്ഷ െഎക്യത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞു. ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് എത്തില്ലെന്ന് അറിയിച്ചിരുന്നു. ഡി.എം.കെ ജനറൽ സെക്രട്ടറി അൻപഴകൻ അധ്യക്ഷത വഹിച്ചു. യോഗം ദേശീയതലത്തിൽ സ്റ്റാലിെൻറ അരങ്ങേറ്റ വേദിയായി. കരുണാനിധിയുടെ ജന്മദിനം സംസ്ഥാനമെങ്ങും ഡി.എം.കെ പ്രവർത്തകർ വൻ ആഘോഷമാക്കി. ആരോഗ്യ പ്രശ്നങ്ങളാൽ കരുണാനിധി യോഗത്തിൽ പെങ്കടുത്തില്ല. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
