ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപകമായി ബി.ജെ.പിയിലേക്ക് എത്തുന്നത് മാറ്റത്തിെൻറ തുടക്കം - ശ്രീധരൻപിള്ള
text_fieldsകൊച്ചി: പുതുതായി ഏഴ് ലക്ഷത്തോളം പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചതായി സംസ്ഥാന പ്രസി ഡൻറ് പി.എസ്. ശ്രീധരൻ പിള്ള. പ്രാരംഭഘട്ട അംഗത്വവിതരണമാണ് പൂർത്തിയാകുന്നത്. മല ബാർ മേഖലകളിൽനിന്നുൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപകമായി ബി.ജെ.പിയിലേക്ക് എത ്തുന്നത് മാറ്റത്തിെൻറ തുടക്കവും സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും കുപ്രചാരണങ്ങൾക്കുള്ള മറുപടിയുമാണ്. ബി.ജെ.പി സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും കാരണം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അംഗത്വവിതരണം പൂർത്തിയാക്കാനായില്ല. അതിനാൽ രണ്ടാഴ്ചകൂടി നീട്ടി. നിലവിലെ മെംബർഷിപ്പിനെക്കാൾ 20 ശതമാനം കൂടുമെന്നാണ് പ്രതീക്ഷ.മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യൂനിയൻ മുൻ പ്രസിഡൻറുമായ ഉമേഷ് ചള്ളിയിൽ, സംവിധായകൻ സോമൻ അമ്പാട്ട്, േസവാദൾ പ്രവർത്തകൻ പ്രകാശ് അട്ടക്കുളങ്ങര തുടങ്ങിയവർ അംഗത്വമെടുത്തവരിൽപ്പെടുന്നു.
ബുധനാഴ്ച കോഴിക്കോട് നടക്കുന്ന നവാഗത ബി.ജെ.പി ന്യൂനപക്ഷ സമ്മേളനത്തിൽ കോഴിക്കോട് സർവകലാശാല മുൻ വി.സി ഡോ. അബ്ദുൽ സലാം, ബാഫഖി തങ്ങളുടെ ചെറുമകൻ താഹ ബാഫഖി തങ്ങൾ, പ്രഫ. പി.കെ. ഉമ്മർ, യഹിയാ ഖാൻ, ഡോ. മുഹമ്മദ് ജാസിർ , ഡോ. ഹർഷൻ ആൻറണി, കോഴിക്കോട് മുൻ മേയർ യു.ടി. രാജൻ തുടങ്ങി 16 ഓളം പേർ അംഗത്വം സ്വീകരിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ബി.ജെ.പി വക്താവ് കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
