എസ്.പി- ബി.എസ്.പി സീറ്റ് ധാരണ ഇന്ന് പ്രഖ്യാപിക്കും
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരുമിച്ച് മത്സരിക്കാൻ ധാരണയാ യ സമാജ്വാദി പാർട്ടിയും (എസ്.പി) ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി) ശനിയാഴ്ച ഇക്കാ ര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഡൽഹിയിൽ ശനിയാഴ്ച സംയുക്ത വാർത്താസമ്മേളനം വിളിച്ചതായി രണ്ടു പാർട്ടികളിലെയും നേതാക്കൾ അറിയിച്ചു.
കോൺഗ്രസിനെ ഒഴിവാക്കിയാണ് ഇരു പാർട്ടികളും സഖ്യമുണ്ടാക്കുന്നത്. യു.പിയിലെ 80 മണ്ഡലങ്ങളിൽ 37 വീതം സീറ്റുകളിൽ എസ്.പിയും ബി.എസ്.പിയും മത്സരിക്കാനാണ് ആലോചിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിച്ച റായ്ബറേലിയിലും അമേത്തിയിലും അഖിലേഷ്- മായാവതി സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് സൂചന. രാഷ്ട്രീയ ലോക്ദളും നിഷാദ് പാർട്ടിയും ഇൗ സഖ്യത്തിലുണ്ടാകും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പി സഖ്യം 73 മണ്ഡലങ്ങളിലാണ് ജയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
