അവകാശവാദവുമായി ചെറു പാർട്ടികൾ
text_fieldsലഖ്നോ: വൻ സംസ്ഥാനത്ത് വൻ ശക്തികൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിനിടയിൽ എഴുതി ത്തള്ളപ്പെടേണ്ടവരല്ല തങ്ങൾ എന്നു തെളിയിക്കാനുള്ള ശ്രമത്തിൽ ചെറു പാർട്ടികൾ. ബി.ജെ. പി, എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം, കോൺഗ്രസ് എന്നീ പ്രധാന പാർട്ടികൾ ഏറ്റുമുട്ടുന ്ന ഉത്തർപ്രദേശിൽ പലയിടത്തും ആരു ജയിക്കണെമന്ന് തീരുമാനിക്കുന്നത് ഏതാനും ചെറു പ ാർട്ടികളുടെ പ്രകടനമായിരിക്കുമെന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ, തന്ത്രപരമാ യ നീക്കങ്ങൾക്ക് ശ്രമിക്കുകയാണ് ഇത്തരം പാർട്ടികൾ.
തങ്ങൾ ശക്തരാണെന്ന പ്രതീത ി സൃഷ്ടിക്കാനുള്ള മാർഗങ്ങളാണ് നിഷാദ് പാർട്ടി, അപ്നാദൾ (എസ്), സുഹൽദേവ് ഭാരതീയ സമാജ്പാർട്ടി (എസ്.ബി.എസ്.പി), പീസ് പാർട്ടി തുടങ്ങിയവയെല്ലാം നടത്തുന്നത്. തങ്ങൾ എസ്.പി.-ബി.എസ്.പി-ആർ.എൽ.ഡി സഖ്യത്തിനൊപ്പമാണെന്നാണ് നിഷാദ് പാർട്ടി അവകാശപ്പെടുന്നത്. എസ്.പിയുടെ വിഹിതത്തിൽനിന്ന് തങ്ങൾക്ക് രണ്ടു സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് പറയുന്നു. ഇതിൽ ഒരു സീറ്റിൽ എസ്.പിയുടെ ചിഹ്നത്തിൽ തങ്ങളുടെ സ്ഥാനാർഥി മത്സരിക്കാനും രണ്ടാം സീറ്റിൽ തങ്ങളുടെ ചിഹ്നത്തിൽ എസ്.പി സ്ഥാനാർഥി മത്സരിക്കാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഗൊരഖ്പുർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിച്ച നിഷാദ് പാർട്ടിയിലെ പ്രവീൺ നീഷാദ് ഇത്തവണയും അവിടെ തന്നെ മത്സരിക്കും. ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളാണ് തങ്ങളുടെ വോട്ടുബാെങ്കന്നും പല മണ്ഡലങ്ങളിലും ഫലം നിശ്ചയിക്കുന്നതിൽ അവർക്ക് പങ്കുണ്ടെന്നും സഞ്ജയ് നിഷാദ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദൾ (സോനേലാൽ) രണ്ടു സീറ്റിൽ ബി.ജെ.പി പിന്തുണയിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും അപ്നാദൾ നേതാവുമായ അനുപ്രിയ പേട്ടൽ പറഞ്ഞു. കുർമി സമുദായത്തിൽ സ്വാധീനമുള്ള അപ്നാദൾ15 സീറ്റുകളിലെങ്കിലും നിർണായക ശക്തിയാണെന്നും പേട്ടൽ അവകാശപ്പെട്ടു.
മറ്റൊരു ബി.ജെ.പി സഖ്യകക്ഷിയും യോഗി മന്ത്രിസഭയിൽ അംഗവുമായ എസ്.ബി.എസ്.പിയാകെട്ട, എല്ലാ പ്രധാന പാർട്ടികളുമായും സഖ്യസാധ്യതകൾ ആരായുന്ന കാഴ്ചയാണ്. തങ്ങൾക്ക് 50 സീറ്റുകളിലെങ്കിലും കരുത്തുണ്ടെന്ന് പാർട്ടി നേതാവ് അരവിന്ദ് രാജ്ഭർ അവകാശപ്പെട്ടു. ബി.ജെ.പിയടക്കം എല്ലാ സാധ്യതകളും തങ്ങൾ നോക്കുന്നുണ്ടെന്നും ഏറ്റവും മികച്ച വാഗ്ദാനം സ്വീകരിക്കുെമന്നുമാണ് രാജ്ഭർ പറയുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം അവകാശപ്പെടുന്ന പീസ് പാർട്ടിയും സഖ്യങ്ങൾക്കുള്ള ശ്രമം നടത്തുകയാണ്.
എസ്.പി-ബി.എസ്.പി സഖ്യത്തിെൻറ ഭാഗമാണെന്ന് ഇതുവരെ അവകാശപ്പെട്ട പീസ് പാർട്ടി പക്ഷേ, അവരുടെ ഭാഗത്തുനിന്ന് ആശാവഹമായ പ്രതികരണമില്ലാത്തതിനാൽ മറ്റു സാധ്യതകളും തേടുന്നുണ്ട്. ഇനിയും പ്രതികരണമില്ലെങ്കിൽ 50 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് പാർട്ടി അധ്യക്ഷൻ മുഹമ്മദ് അയ്യൂബ് പറഞ്ഞു.
ഇതിനിടെ, കോൺഗ്രസ് കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സജീവമായി രംഗത്തുവന്ന സാഹചര്യത്തിൽ ചെറു പാർട്ടികൾ നിർണായകമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശത്തോടെ കോൺഗ്രസും ഉണർവ് പ്രകടിപ്പിച്ചുെവന്നും ഇത് സംസ്ഥാനത്ത് ത്രികോണ പോരാട്ടത്തിെൻറ പ്രതീതി ഉണ്ടാക്കിയിട്ടുണ്ടെന്നും ജവഹർലാൽ നെഹ്റു സർവകലാശാല പ്രഫസറും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ് കെ. പാണ്ഡെ അഭിപ്രായപ്പെടുന്നു. ഇൗ സാഹചര്യത്തിൽ മൂന്നു പ്രധാന പാർട്ടികൾക്കും ചെറു പാർട്ടികളുടെ പിന്തുണ നിർണായകമായിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
