ജനരക്ഷായാത്രയിൽ പി. ജയരാജനെതിരെ കൊലവിളി; ബി.ജെ.പി വെട്ടിൽ
text_fieldsകണ്ണൂർ: അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ നടത്തുന്ന ജനരക്ഷായാത്രയിൽ ബി.ജെ.പി പ്രവർത്തകരുടെ കൊലവിളി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെയാണ് പ്രകോപനപരമായ മുദ്രാവാക്യം. ‘‘ഒറ്റെക്കെയാ... ജയരാജാ... മറ്റേ കൈയും കാണില്ല...’’ എന്നിങ്ങനെ ബി.ജെ.പി പ്രവർത്തകർ വിളിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവും ജനരക്ഷായാത്രയുെട കൺവീനറുമായ വി. മുരളീധരെൻറ ഫേസ്ബുക്ക് ലൈവിലൂെടയാണ് വിഡിയോ പുറത്തുവന്നത്.
ഇതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. കണ്ണൂരിലെ ചുവപ്പുഭീകരതയാണ് ജനരക്ഷായാത്രയിൽ ബി.ജെ.പി മുഖ്യമായി ഉന്നയിക്കുന്നത്. സി.പി.എമ്മുകാർ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ െകാന്നൊടുക്കുകയാണെന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് യാത്രയിലുടനീളം നേതാക്കൾ പ്രസംഗിക്കുന്നത്. അതേയാത്രയിൽ അണികൾ സി.പി.എം ജില്ല സെക്രട്ടറിയെ പേരെടുത്തുവിളിച്ച് കൈവെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത് വിശദീകരിക്കാൻ പ്രയാസപ്പെടുകയാണ് ബി.ജെ.പി നേതൃത്വം. വർഷങ്ങൾക്കുമുമ്പ് ബി.ജെ.പി ആക്രമണത്തിൽ വലതുകൈയുടെ സ്വാധീനവും വിരലുകളും നഷ്ടപ്പെട്ടയാളാണ് പി. ജയരാജൻ.
പിണറായിവഴിയുള്ള പദയാത്രയിൽനിന്ന് അമിത് ഷാ അവസാനനിമിഷം പിന്മാറിയതിെൻറ പരിക്ക് മാറുന്നതിന് മുമ്പാണ് ജനരക്ഷായാത്ര അടുത്ത കുരുക്കിൽ അകപ്പെട്ടത്. കൊലവിളിമുദ്രാവാക്യം പുറത്തായതോടെ ബി.ജെ.പി നേതാക്കൾക്കെതിരെ കേെസടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ രംഗത്തുവന്നു.
ഉത്തരവാദപ്പെട്ട ബി.ജെ.പി നേതാവുതന്നെയാണ് കൊലവിളിയുടെ വിഡിയോ ഫേസ്ബുക്കിലിട്ടത്. നേതൃത്വത്തിെൻറ പ്രോത്സാഹനത്തോടെയാണ് അക്രമത്തിന് ബി.ജെ.പി കോപ്പുകൂട്ടുന്നതെന്നതിന് തെളിവാണിതെന്നും ജയരാജൻ പറഞ്ഞു. കൊലവിളിമുദ്രാവാക്യവുമായി ബന്ധപ്പെട്ട് േകെസടുക്കാനുള്ള നടപടികളിലാണ് പൊലീസ്. തലശ്ശേരി കെ.ടി.പി മുക്കിലെ സി. റാഷിദ് എന്നയാൾ തലശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതി തുടർനടപടിക്കായി കൂത്തുപറമ്പ് പൊലീസിന് കൈമാറി.
ജനരക്ഷായാത്രയുടെ നാലാം ദിനമായ വെള്ളിയാഴ്ച പാനൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് നടത്തിയ ജാഥക്കിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. കുമ്മനത്തിനൊപ്പം യാത്രയിൽ മുഴുനീളെ പെങ്കടുക്കുന്ന മുരളീധരൻ യാത്രയുടെ വിവരങ്ങളും വിഡിയോയും തുടർച്ചയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അതിെൻറ ഭാഗമായി നടത്തിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ തിരിച്ചടിയായിമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
