അറുപതിൽ ആറ് വനിതകൾ
text_fieldsകൊച്ചി: സ്ത്രീശാക്തീകരണവും നവോത്ഥാനവും കൊട്ടിഘോഷിച്ച മാസങ്ങളാണ് കടന്നുപോയത്. വി പ്ലവകരമായ ശബരിമല യുവതി പ്രവേശനത്തിെൻറയും നാടെങ്ങും ഉയർന്നുപൊങ്ങിയ വനിത മത ിലിെൻറയുമെല്ലാം അലയൊലികൾ അടങ്ങുംമുമ്പേ കടന്നുവന്ന പാർലമെൻറ് തെരഞ്ഞെടുപ്പ ിലെ സ്ഥാനാർഥി നിർണയത്തിൽ പക്ഷേ, ഒരു പാർട്ടിക്കും കാര്യമായ പെൺപ്രാതിനിധ്യം ഉറപ്പാക ്കാനായില്ലെന്നതാണ് വലിയ ദുരന്തം.
കേരളത്തിലെ ഇടത്-വലത്-ബി.ജെ.പി സ്ഥാനാർഥി പട്ട ിക പുറത്തിറങ്ങുമ്പോൾ ആകെ അങ്കത്തട്ടിലുള്ളത് ആറു വനിതകൾ മാത്രം, അതായത് 20 മണ്ഡലങ്ങ ളിലെ 60 മുഖ്യധാര സ്ഥാനാർഥികളിൽ വെറും 10 ശതമാനമാണ് പെൺ സ്ഥാനാർഥി പ്രാതിനിധ്യം. പുരുഷന ്മാരേക്കാൾ സ്ത്രീ വോട്ടർമാർ കൂടുതലുള്ള സംസ്ഥാനത്താണ് ഈ പരിതാപകരമായ സ്ഥിതി.
ആ കെ 2,54,08,711 വോട്ടർമാരുള്ള കേരളത്തിലെ സ്ത്രീവോട്ടർമാരുടെ എണ്ണം 1,31,11,189 ഉം പുരുഷ വോട്ടർമാരു ടെ എണ്ണം 1,22,97,403മാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ മുൻകാല ചരിത്രം പരിശോധിച്ചാലും അഭിമാനിക്കാവുന്ന വനിത പ്രാതിനിധ്യമൊന്നും നമുക്കവകാശപ്പെടാനില്ലെന്നു മാത്രമല്ല, സ്ത്രീശാക്തീകരണം പേരിൽ പോലുമില്ലാത്ത തെരഞ്ഞെടുപ്പുകളെയോർത്ത് തലകുനിക്കേണ്ടിയും വരും.
സി.പി.എം സ്ഥാനാർഥികളായ പി.കെ. ശ്രീമതി (കണ്ണൂർ), വീണ ജോർജ്(പത്തനംതിട്ട), കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ), രമ്യ ഹരിദാസ് (ആലത്തൂർ), ബി.ജെ.പി സ്ഥാനാർഥികളായ ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ), വി.ടി. രമ (പൊന്നാനി) എന്നിവരാണ് 1.3 കോടി സ്ത്രീ വോട്ടർമാരെ ലിംഗപരമായി പ്രതിനിധാനം ചെയ്യുന്നത്.
2014ൽ പി.കെ. ശ്രീമതിയെന്ന ഏക വനിതയെയാണ് ലോക്സഭയിലേക്ക് കേരളം തെരഞ്ഞെടുത്തയച്ചത്. സി.പി.എമ്മിലെ പി.കെ. സൈനബ, കോൺഗ്രസിലെ അഡ്വ. ബിന്ദു കൃഷ്ണ, ഷീബ എന്നിവർ പൊരുതിത്തോറ്റു. 2009ൽ നാണക്കേടെന്നു പറയട്ടെ ഒരു സ്ത്രീശബ്ദം പോലും കേരളത്തിേൻറതായി ലോക്സഭയിൽ ഉയരാനുണ്ടായിരുന്നില്ല.
സി.പി.എമ്മിലെ പി. സതീദേവിയും സിന്ധു ജോയിയും കോൺഗ്രസിെൻറ ഷാഹിദ കമാലും പടക്കളത്തിലുണ്ടായിരുന്നെങ്കിലും ജയിക്കാനായില്ല. 2004ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി. സതീദേവിയും(വടകര), സി.എസ് സുജാതയും (മാവേലിക്കര) വിജയമധുരത്തോടെ പാർലമെൻറിലെത്തി. കോൺഗ്രസിലെ എം.ടി. പത്മ, കെ.എ. തുളസി, പത്മജ വേണുഗോപാൽ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.
ഇത്തവണ പശ്ചിമ ബംഗാളിൽ 41 ശതമാനം വനിതകളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി ൈകയടി നേടിയത്. ഒഡിഷയിൽ 33 ശതമാനമാണ് സ്ഥാനാർഥി പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം.
ഇതിനിടയിലാണ് ലിംഗസമത്വവും തുല്യനീതിയുമെല്ലാം മുൻകാലങ്ങളേക്കാളേറെ ചർച്ച ചെയ്ത സമയമായിട്ടുപോലും, മലയാള നാട്ടിലെ ‘തെരഞ്ഞെടുപ്പുവേളയിലെ സ്ത്രീശാക്തീകരണം’ പ്രഹസനമായി മാറുന്നത്.
പരിഗണിച്ചതിൽ സന്തോഷം –വിദ്യ ബാലകൃഷ്ണൻ
കൊച്ചി: വടകര മണ്ഡലത്തിൽ കോൺഗ്രസിെൻറ സ്ഥാനാർഥിയായി തന്നെ പരിഗണിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിദ്യ ബാലകൃഷ്ണൻ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുകയോ ആവശ്യപ്പടുകയോ ചെയ്തിട്ടില്ല. ഫൈനൽ റൗണ്ടിലാണ് ഒഴിവാക്കപ്പെട്ടത്.
കണ്ണൂർ രാഷ്ട്രീയം ഇവിടെയും പ്രചരിപ്പിക്കാനൊരുങ്ങുന്ന പി. ജയരാജനെ ഒരിക്കലും ജയിക്കാനനുവദിക്കരുത് എന്ന നിർബന്ധത്തിനുമേലാണ് അവിടെ കെ. മുരളീധരനെ പോലൊരു ശക്തനായ സ്ഥാനാർഥിയെ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വിഷമമില്ല. സ്ത്രീപ്രാതിനിധ്യം കാലഘട്ടത്തിെൻറ ആവശ്യമാണ്. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഇതിലുമധികം സ്ത്രീകൾ മത്സരിച്ച് വിജയിക്കുമെന്നാണ് വിശ്വാസമെന്നും വിദ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
