ഉത്തരപേപ്പർ ചോർച്ച: അന്വേഷണ സമിതിയിൽ സി.പി.െഎ പ്രതിനിധിയെ സി.പി.എം വെട്ടി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ പ്രവർത്തകനായ വിദ്യാർഥി പ്ര തിസ്ഥാനത്തുള്ള ഉത്തരേപപ്പർ ചോർച്ച സംഭവത്തിൽ അന്വേഷിക്കാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയിൽനിന്ന് സി.പി.െഎ അംഗത്തെ സി.പി.എം വെട്ടി. സിൻഡിക്കേറ്റിലെ സി.പി.െഎ പ്രതിനിധി അഡ്വ. എ. അജികുമാറിനെ സമിതിയിൽ ഉൾപ്പെടുത്താനുള്ള വൈസ്ചാൻസലറുടെ നിർദേശമാണ് സി.പി.എം പ്രതിനിധികൾ തള്ളിയത്. ഇതോടെ എസ്.എഫ്.െഎ പ്രതിസ്ഥാനത്തുള്ള കേസിൽ അന്വേഷിക്കാനുള്ള മൂന്നംഗ ഉപസമിതിയിൽ സി.പി.എം പ്രതിനിധികൾ മാത്രമായി.
യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസുകളും വ്യാജസീലും കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ അജികുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
യൂനിവേഴ്സിറ്റി കോളജിലേതിന് പുറമെ മറ്റ് കോളജുകളിലേതുകൂടെ ഉൾപ്പെടുത്തി പുറമെനിന്നുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാൽ, ഇതിനെ എതിർത്ത സി.പി.എം പ്രതിനിധികൾ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിച്ചാൽ മതിയെന്ന് നിലപാടെടുത്തു. ഇതോടെയാണ് ഉപസമിതിയിൽ അജികുമാറിനെ ഉൾപ്പെടുത്താൻ വി.സി നിർദേശിച്ചത്.
ഇത് അംഗീകരിക്കാതിരുന്ന സി.പി.എം പ്രതിനിധികൾ അന്വേഷണം ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്തതിൽ ഒതുക്കുകയും ചെയ്തു. സി.പി.െഎ പ്രതിനിധിയെ സമിതിയിൽനിന്ന് ബോധപൂർവമാണ് ഒഴിവാക്കിയതെന്നും ഇത് അേന്വഷണത്തിെൻറ ഗതി സൂചിപ്പിക്കുന്നതാെണന്നും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
