Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightെയച്ചൂരിക്ക്​...

െയച്ചൂരിക്ക്​ കോൺഗ്രസ്​ പിന്തുണ; പാർട്ടിയിൽ എതിർപ്പ്​

text_fields
bookmark_border
െയച്ചൂരിക്ക്​ കോൺഗ്രസ്​ പിന്തുണ; പാർട്ടിയിൽ എതിർപ്പ്​
cancel

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്ക് രാജ്യസഭയിൽ മൂന്നാമൂഴത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. െയച്ചൂരി മത്സരിക്കുകയാണെങ്കിൽ പിന്തുണക്കാമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി െയച്ചൂരിയെ നേരിട്ട് അറിയിച്ചു. മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടെതന്ന മറുപടിയാണ് െയച്ചൂരി നൽകിയതെന്നാണ് വിവരം.
പാർട്ടിക്കുള്ളിലെ എതിർപ്പി​െൻറ പശ്ചാത്തലത്തിൽ െയച്ചൂരി മത്സരത്തിൽനിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന. ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായ െയച്ചൂരിയുടെ കാലാവധി ആഗസ്റ്റിൽ അവസാനിക്കും.  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സി.പി.എമ്മിന്  സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള അംഗബലമില്ല.
26 എം.എൽ.എമാരാണ് സി.പി.എമ്മിനുള്ളത്.  കോൺഗ്രസിന് 44 എം.എൽ.എമാരുണ്ട്. ബംഗാളിൽനിന്ന് ആറു രാജ്യസഭ സീറ്റുകളാണ് ആഗസ്റ്റിൽ ഒഴിവുവരുന്നത്. 211 എം.എൽ.എമാരുള്ള തൃണമൂലിന് അഞ്ചു പേരെ വിജയിപ്പിക്കാനാകും.
കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചുനിന്നാൽ ഒരാളെ ജയിപ്പിക്കാനാകും. പ്രതിപക്ഷ െഎക്യം ബലപ്പെടുത്താനും  മോദിവിരുദ്ധ നിലപാടിന് ബലം നൽകാനും െയച്ചൂരിയെപ്പോലൊരാൾ പാർലമ​െൻറിൽ ഉണ്ടാകണമെന്നതിനാലാണ് രാഹുൽ ഗാന്ധി െയച്ചൂരിക്ക് പിന്തുണയുമായി രംഗത്തുവന്നത്. കോൺഗ്രസ് പിന്തുണ സ്വീകരിച്ച് വീണ്ടും രാജ്യസഭാംഗമാകാൻ െയച്ചൂരിക്ക് തടസ്സങ്ങളേറെയാണ്.
കോൺഗ്രസുമായുള്ള ഏതു സഹകരണത്തെയും ശക്തമായി എതിർക്കുന്ന കാരാട്ട് പക്ഷത്തിനാണ് പോളിറ്റ് ബ്യൂറോയിൽ മേൽക്കൈ.
പാർട്ടി ജനറൽ സെക്രട്ടറി പാർലമ​െൻറിലേക്ക് മത്സരിക്കാറില്ല. ഭരണഘടന വിലക്കുന്നില്ലെങ്കിലും പാർട്ടി  പാലിച്ചുപോരുന്ന കീഴ്വഴക്കമാണിത്. രണ്ടു വർഷം മുമ്പ് വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ െയച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾതന്നെ ഇൗ വിഷയം ഉയർന്നിരുന്നു.
പാർലമ​െൻററി പാർട്ടി നേതൃസ്ഥാനവും ജനറൽ സെക്രട്ടറി സ്ഥാനവും ഒരാൾതന്നെ വഹിക്കുന്നതിലായിരുന്നു െയച്ചൂരി വിരുദ്ധപക്ഷത്തി​െൻറ എതിർപ്പ്. എന്നാൽ, ബംഗാൾ ഘടകത്തി​െൻറ പിന്തുണയോടെ െയച്ചൂരി അത് മറികടന്നു. കോൺഗ്രസ് പിന്തുണയോടെ മൂന്നാമതും രാജ്യസഭയിലെത്തുന്നതിനും െയച്ചൂരിക്ക് ബംഗാൾ ഘടകത്തി​െൻറ പിന്തുണയുണ്ട്.  
ഇൗ ഘട്ടത്തിൽ െയച്ചൂരിയെ പാർലമ​െൻറിന് പുറത്തുനിർത്തുന്നത്  96ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാൻ വന്ന അവസരം കളഞ്ഞതുപോലൊരു ‘ചരിത്രപരമായ വിഡ്ഢിത്ത’മാകുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.  ജനറൽ സെക്രട്ടറി പരമ്പരാഗത ശത്രു കോൺഗ്രസ് പിന്തുണയിൽ മത്സരിക്കുന്നത് ആത്ഹത്യാപരമാണെന്നാണ് െയച്ചൂരി വിരുദ്ധപക്ഷം വാദിക്കുന്നത്. െയച്ചൂരി കോൺഗ്രസ് പിന്തുണ സ്വീകരിക്കുന്നത് വിശദീകരിക്കാൻ പ്രയാസകരമാണെന്നാണ് കേരള ഘടകത്തി​െൻറ നിലപാട്. രാജ്യസഭയിൽ ഒരാൾക്ക് രണ്ട് ഉൗഴം എന്നതാണ് സി.പി.എമ്മി​െൻറ നയം. കോൺഗ്രസ് പിന്തുണയോടെ െയച്ചൂരി രാജ്യസഭയിലെത്തണമെങ്കിൽ ഇവയെല്ലാം മറികടക്കണം. കോൺഗ്രസ് പിന്തുണയോടെ െയച്ചൂരിക്ക് രാജ്യസഭയിലേക്ക് മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് സി.പി.എം കേന്ദ്ര നേതാക്കൾ നൽകുന്ന പ്രതികരണം.
 എന്നാൽ, ബംഗാളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലായിരുന്നു. കാരാട്ട് പക്ഷം എതിർത്തിട്ടും പാർട്ടി കോൺഗ്രസ് നയത്തിന് വിരുദ്ധമായ സഖ്യം െയച്ചൂരിയുടെ തന്ത്രപരമായ പിന്തുണയോടെയാണ് ബംഗാളിൽ നടപ്പായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryrajyasabhacongress support
News Summary - sitaram yechury and congress support to rajyasabha
Next Story