കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് കന്നടക്കാർ മതിയെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ഗാന്ധി കുടംബത്തോട് അടുത്ത സാം പിത്രോഡയെയും എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദിെയയും കാർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ സിദ്ധരാമയ്യ എതിർത്തു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ അഭിപ്രായം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുറത്തു നിന്നുള്ളവരെ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിക്കുന്നത് മണ്ടത്തരമാകുമെന്നാണ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷങ്ങളെയോ ദലിതരെയോ ലിംഗായത്തുകളേയോ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.
മാർച്ച് 23നാണ് കർണാടകയിൽ നിന്ന് നാലംഗങ്ങളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കോൺഗ്രസിന് രണ്ട് എം.പിമാരെയും ബി.ജെ.പിക്ക് ഒരു എം.പിെയയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യ നിയമസഭയിലുണ്ട്. നാലാമത്തെ സീറ്റിനായി കോൺഗ്രസും ജെ.ഡി.എസും തമ്മിൽ മത്സരമുണ്ടാകും.
നാലാമത്തെ സീറ്റിനായി ജെ.ഡി.എസിെൻറ അവകാശവാദം സിദ്ധരാമയ്യ അംഗീകരിച്ചില്ല. കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കഴിഞ്ഞ തവണ ജെ.ഡി.എസിെല വിമതെര കൂട്ടു പിടിച്ച് മൂന്ന് രാജ്യസഭാ സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
