Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഷീല ദീക്ഷിത്​ ഡൽഹി...

ഷീല ദീക്ഷിത്​ ഡൽഹി കോൺഗ്രസ് പട്ടികയിൽ; കപിൽ സിബലില്ല

text_fields
bookmark_border
ഷീല ദീക്ഷിത്​ ഡൽഹി കോൺഗ്രസ് പട്ടികയിൽ; കപിൽ സിബലില്ല
cancel

ന്യൂ​ഡ​ൽ​ഹി: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഡ​ൽ​ഹി​യി​ല െ ആ​റ് സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യം സം​ബ ​ന്ധി​ച്ച ച​ർ​ച്ച നീ​ണ്ടു​പോ​യ​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡ​ൽ​ഹി പി.​സി.​സി അ​ധ്യ​ക്ഷ​യു​മാ​യ ഷീ​ലാ ദീ​ക്ഷി​ത് പ​ട്ടി​ക​യി​ലു​ണ്ട്. അ​തേ​സ​മ​യം, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന ക​പി​ൽ സി​ബ​ൽ മ​ത്സ​രി​ക്കാ​നി​ല്ല. കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് ഷീ​ലാ ദീ​ക്ഷി​ത് മ​ത്സ​രി​ക്കു​ന്ന​ത്.

മു​ൻ പി.​സി.​സി അ​ധ്യ​ക്ഷ​ൻ അ​ജ​യ്മാ​ക്ക​ൻ ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ര​വി​ന്ദ് സി​ങ് ലൗ​ലി, ചാ​ന്ദ്നി ചൗ​ക്കി​ൽ ജെ.​പി. അ​ഗ​ർ​വാ​ൾ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ രാ​ജേ​ഷ് ലി​ലോ​തി​യ, പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ മ​ഹ​ബ​ൽ മി​ശ്ര എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ചാ​ന്ദ്നി ചൗ​ക്കി​ൽ​നി​ന്ന്​ ജ​ന​വി​ധി തേ​ടു​മെ​ന്ന് ആ​ഴ്ച​ക​ൾ​ക്കു മുേ​മ്പ ക​പി​ൽ സി​ബ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ധാ​ര​ണ പൊ​ളി​ഞ്ഞ​തോ​ടെ പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ രാ​ജ്യ​സ​ഭ എം.​പി​യാ​യ സി​ബ​ലി​ന്​ ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം കാ​ലാ​വ​ധി​യു​ണ്ട്.

തെ​ക്ക​ൽ ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്. സി​ഖ് ക​ലാ​പ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ സ​ജ്ജ​ൻ കു​മാ​റി​െൻറ സ​ഹോ​ദ​ര​ൻ ര​മേ​ശ് കു​മാ​റി​െൻറ പേ​രാ​ണ് തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സി​ഖ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil sibalSheila Dikshit
News Summary - Sheila Dikshit-congress-politics
Next Story