Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘‘രാഷ്ട്രീയം പറയാനുള്ള...

‘‘രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്, കുഞ്ഞനന്തന്​ പരോൾ കൊടുക്കാനുള്ളതാ’’

text_fields
bookmark_border
‘‘രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്,  കുഞ്ഞനന്തന്​ പരോൾ കൊടുക്കാനുള്ളതാ’’
cancel

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്​ ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ടി.പി വധക്കേസ്​ പ്രതിക്ക്​ പുറത്തിറങ്ങാൻ ഒത്താശ ചെയ്യുന്നത്​ കേരള സർക ്കാരാണെന്നും പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളിൽ നിന്നും രക്ഷനേടാൻ കൊറോണയെ മറയാക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത്​ ജനങ്ങളെ ഭീതിപ്പെടുത്തുമെന്നും ത​​​െൻറ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ ഷാഫി ആരോപിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണരൂപം:

കുഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. വിടുവായത്തമായാലോ ?
കുഞ്ഞനന്തൻ്റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്. കുഞനന്തന് പരോളും ജാമ്യവും കൊടുക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ മെഡിക്കൽ ബോർഡുണ്ട് , കോടതിയിൽ വേണ്ടത്ര എതിർക്കാതിരിക്കാൻ സർക്കാർ ശമ്പളം വാങ്ങുന്ന വക്കീലന്മാരുണ്ട്,ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താൻ സർക്കാർ തന്നെ ഒപ്പുണ്ട്.
ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ..

ലോകസഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകൾ ബഡ്ജറ്റ് സമ്മേളനങ്ങൾ ചേരുന്നുണ്ട്.. നാട്ടിൽ ജനം കൂടുന്ന ചില ഇടങ്ങളിൽ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)
ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?

ഏപ്രിൽ 8 വരെ അസംബ്ലിയിൽ ചോദ്യത്തിന് ഉത്തരം , ചർച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകൾ , കുഞ്ഞനന്തൻമാരുടെ പരോൾ , പ്രളയ ഫണ്ട് മുക്കൽ, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാർക്ക് ദാനത്തിലെ ഗവർണ്ണറുടെ കുറ്റപ്പെടുത്തൽ തുടങ്ങി എല്ലാ വിമർശനങ്ങളിൽ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടൽ ..

ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്
പരോൾ കൊടുക്കാനുള്ളതാ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfcoronashafi parambil
News Summary - shafi parambil covid corona cpm ldf
Next Story