Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുനവ്വറലിയു​ടെ ഉജ്ജ്വല...

മുനവ്വറലിയു​ടെ ഉജ്ജ്വല യാത്ര ചരിത്രമാകുമോ ‍?

text_fields
bookmark_border
മുനവ്വറലിയു​ടെ ഉജ്ജ്വല യാത്ര ചരിത്രമാകുമോ ‍?
cancel

കണ്ണൂർ: മുസ്​ലിം യൂത്ത്​ലീഗ്​ സംസ്​ഥാന കമ്മിറ്റി 25ന് കാസർകോട്​ നിന്ന്​ ആരംഭിച്ച യുവജനയാത്രയിൽ ജാഥാനായകൻ പാ ണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങളെ ​കേന്ദ്രീകരിക്കുന്ന അനുഭവങ്ങളിൽ പലതും കൗതുകകരമാവുകയാണ്​. മുസ്​ലിം ലീഗി​​​​​​െൻറ യുവജന നിരയുടെ പ്രചാരണ പരിപാടികളിൽ വേറിട്ടു നിൽക്കുകയാണ്​ മുനവ്വറലി തങ്ങളുടെ യാത്ര.

സജീവരാഷ്​ട്രീയത്തിലേക്ക്​ കൊടപ്പനക്കൽ തറവാട്ടിൽ നിന്ന്​ ഒരാളെത്തുമെന്ന് വ്യക്​തമാക്കുന്നതാണ്​ യൂത്ത്​ ലീഗ്​ യാത്ര. പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ അധ്യക്ഷനായിരുന്നപ്പോൾ സംസ്​ഥാന യാത്ര നടത്തിയിരുന്നു. പക്ഷെ, തങ്ങൾ കുടുംബത്തിന്​ തെരുവിലിറങ്ങിയ രാഷ്​ട്രീയം പാടുണ്ടോ എന്ന ചിലരുടെ കൂരമ്പുകൾ കേട്ട്​ സാദിഖലി തങ്ങൾ മലപ്പുറം ജില്ലാ മുസ്​ലിലീഗി​​​​​​െൻറ സാരഥ്യത്തിൽ ആത്​മീയ തലത്തിനപ്പുറം പോയിട്ടില്ല.

എന്നാൽ, സി.എച്ച്​. മുഹമ്മദ്​ കോയയുടെ മകനെന്ന നിലിയിൽ എം.കെ മുനീറിനെ കേരള രാഷ്​ട്രീയത്തിലേക്ക്​ ചുവട്​വെപ്പിച്ച 1988 ലെ യാത്രയെ ആണ്​ ഇപ്പോൾ മുനവ്വിറലിയെ മുന്നിൽ നിർത്തി യൂത്ത്​ലീഗ്​ നേതാക്കൾ അനുസ്​മരിക്കുന്നത്​. സി.എച്ചിന്‍റെ മകൻ എം.കെ മുനീർ യൂത്ത്​ലീഗിന്​ വേണ്ടി അന്ന്​ നയിച്ച യാത്ര ചരിത്രമായ കേരളത്തിൽ​ മുനവ്വറലിയും മറ്റൊരു ചരിത്രമാവുമെന്ന്​ അകമ്പടി പ്രസംഗങ്ങളിലെല്ലാം യുവ​നേതാക്കാൾ പറയുന്നു.

Yuvajana yathra

എം.കെ.മുനീറിന്​ ശേഷം പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ നടത്തിയ യാത്രയെ മുനവ്വറലി മറികടക്കുന്നത്​ മുഴുനീളെ കാൽനടയാത്ര ചെയ്​ത്​ കൊണ്ടാണ്​. 30 വർഷം മുമ്പ്​ മുനീർ കേരളം മുഴുവൻ നടന്നതിന്​ ശേഷം ​മറ്റൊരു കാൽനട യാത്രനടത്തുന്നത്​ മുനവ്വറലിയാണ്​.​ പാണക്കാട്​ പൂക്കോയതങ്ങളുടെയും, ശിഹാബ്​തങ്ങളുടെ പിൻതാവഴിയായി ഒരാൾ നേരിട്ട്​ യൂത്ത്​ലീഗ്​ സാരഥ്യം വഹിച്ച്​ സജീവരാഷ്​ട്രീയത്തി​​​​​​െൻറ യാത്ര നയിക്കു​േമ്പാൾ അത്​ ഭാവിയിൽ ഒരു നേതൃവഴിത്തിരിവാകുമെന്നാണ്​ നീരീക്ഷിക്കപ്പെടുന്നത്​.

മുനവ്വറലിയാവ​െട്ട പാർട്ടിയിൽ നേതൃപരമായ കഴിവിൽ സ്വന്തം നിലപാട്​ പാകപ്പെടുത്തുന്നതിൽ പാണക്കാട്​ തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരിൽ വേറിട്ടു നിൽക്കുന്നുവെന്നാണ്​ അണികൾ വിവരിക്കുന്നത്​. ജാഥ നയിച്ചുകൊണ്ടുള്ള മുനവ്വറലിയുടെ പ്രകടനങ്ങളും സജീവ രാഷ്​ട്രീയ നേതാവി​​​​​​​െൻറ ചേരുവയുള്ളതാണ്​. 25ന്​ പുറപ്പെട്ട യൂത്ത്​ലീഗ്​ യുവജനയാത്ര 27ന്​ കണ്ണൂരിലെത്തുന്നതിനിടയിൽ യാത്രാവഴികളിലെ ഒരു ഡസനോളം ഇതരമതസ്​ഥരുടെ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും മുനവ്വറലി സ്വീകരിക്കപ്പെട്ടു.

പാണക്കാട് ​മുഹമ്മദലി ശിഹാബ്​ തങ്ങളു​ടെ ഖ്യാതിയിൽ എഴുതിച്ചേർത്ത ഇതര മതസമൂഹങ്ങളുമായുള്ള സമ്പർക്ക രീതികളെ അനുസ്​മരിച്ചാണ്​ മുനവ്വിറലിയെ യൂത്ത്​ലീഗ്​ നേതൃത്വം അമ്പലങ്ങളും ക്ഷേത്രങ്ങളും കയറ്റിയിറക്കുന്നത്​. പ്രഗൽഭനായ നേതാവ്​ എന്ന വിശേഷണത്തിന്​ ആത്​മീയതക്കപ്പുറമുള്ള രാഷ്​ട്രീയ നിറം കൂടി നൽകിയാണ്​ യാത്ര തുടരുന്നത്​. ഒ​ാരോ പ്രദേശത്തിന്​ യോജിച്ച രാഷ്​ട്രീയ ​പ്രസംഗം മുനവ്വറലി നടത്തുന്നുണ്ട്​.

കാസർകോട്ട്​ ബിജെ.പി വിരുദ്ധ രാഷ്​ട്രീയത്തിലൂന്നിയ പ്രസംഗം കണ്ണൂരിലെത്തിയപ്പോൾ കൊലപാതക രാഷ്​ട്രീയത്തി​നെതിരായി. എതിരാളികൾക്ക്​ രാഷ്​ട്രീയ പ്രവർത്തനത്തിന്​ അനുമതി നിഷേധിക്കുന്ന ‘പാർട്ടി ഗ്രാമ’ സംസ്​കാരത്തെയാണ്​ കണ്ണൂരിലെ യാത്രക്കിടയിൽ മുനവ്വറലി കൈകാര്യം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsYuvajana YathraSayyid Munavvar Ali ShihabPolitics
News Summary - Sayyid Munavvar Ali Shihab Yuvajana Yathra-Politics
Next Story