രാഹുൽ ഗാന്ധിക്ക് മൂന്ന് അപരർ; എം.കെ. രാഘവന് നാല്, ഇ.ടിക്ക് മൂന്ന്
text_fieldsതിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്ന് അപരന്മാർ. കോഴിക്കോെട്ട യു.ഡി. എഫ് സ്ഥാനാർഥി എം.കെ. രാഘവന് നാലും ഇടത് സ്ഥാനാർഥി പ്രദീപ്കുമാറിന് മൂന്നും അപ രന്മാരുണ്ട്. പത്രിക സമർപ്പണത്തിെൻറ അവസാന മണിക്കൂറുകളിലാണ് അപരന്മാർ കൂട്ടത ്തോടെ പത്രിക നൽകിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടി ൽ കെ.എം. ശിവപ്രസാദ് ഗാന്ധി, രാഹുൽ ഗാന്ധി കെ.യു, രാഗുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ ഘടകം) എ ന്നിവർ പത്രിക നൽകി. കണ്ണൂരിൽ യു.ഡി.എഫിെൻറ കെ. സുധാകരെൻറ പേരുള്ള മൂന്ന് സുധാകരന്മാർ സ്വതന്ത്രരായി രംഗത്തുവന്നു. ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ശ്രീമതിയാണ്. ശ്രീമതി എന്ന പേരുള്ള രണ്ട് സ്വതന്ത്രരും പത്രിക നൽകി.
വടകരയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരെൻറ അതേ പേരുകാരായ മൂന്ന് കെ. മുരളീധരന്മാരുണ്ട്. ഇടത് സ്ഥാനാർഥി പി. ജയരാജെൻറ അപരനായി മറ്റൊരു ജയരാജനും.
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് നാല് അപരന്മാർ. എം.കെ. രാഘവൻ നായർ, എൻ. രാഘവൻ, പി. രാഘവൻ, ടി. രാഘവൻ എന്നിവർ. ഇടത് സ്ഥനാർഥി പ്രദീപ്കുമാറിനുമുണ്ട് മൂന്ന് അപരന്മാർ. പ്രദീപ്കുമാർ ഇ.ടി, പ്രദീപൻ എൻ, വി.കെ. പ്രദീപ് എന്നിവർ. കാസർകോട് ബി.ജെ.പി സ്ഥാനാർഥിയുടെ പേരിന് സാമ്യമുള്ള രണദിയൻ പത്രിക നൽകി.
മലപ്പുറത്ത് ഇടതുമുന്നണിയുടെ വി.പി. സാനുവിന് സാനുവെന്ന അപരൻ വന്നു. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് മൂന്ന് അപരന്മാർ. മുഹമ്മദ് ബഷീർ എന്നപേരിൽ മൂന്നുപേർ. ഇടത് സ്ഥാനാർഥി പി.വി. അൻവറിനുമുണ്ട് രണ്ട് അപരന്മാർ. പാലക്കാട് എം.ബി. രാജേഷിന് മൂന്ന് അപരന്മാർ. പി.വി. രാജേഷ്, പി. രാജേഷ്, എം. രാജേഷ് എന്നിവർ.
ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് രണ്ട് അപരന്മാർ. പ്രകാശ്, പ്രകാശ് എസ് എന്നീ പേരുകളിൽ. തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിെൻറ പേരിന് സാമ്യമുള്ള ടി. ശശി എന്നയാൾ പത്രിക നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ഇടതുമുന്നണിയുടെ വീണ ജോർജിന് അപരയായി വീണ വി, കോട്ടയത്ത് മുന്നണി സ്ഥാനാർഥികളുടെ പേരുമായി സാമ്യമുള്ള തോമസ് ജെ. നിതിരി, പി.സി. തോമസ് എന്നീ പേരുകാരുണ്ട്. എറണാകുളത്ത് ഇടത് സ്ഥാനാർഥിയുടെ പേരിന് സാമ്യമുള്ള സ്വതന്ത്രൻ രാജീവ് പത്രിക നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
