സജി ചെറിയാൻ സി.പി.എം സ്ഥാനാർഥി; ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനെ നിശ്ചയിച്ചതോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എന്നിട്ടും യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകരിൽ ആശയക്കുഴപ്പങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. എട്ടാം തീയതിയോടെ കോൺഗ്രസ് സ്ഥാനാർഥി ചിത്രം വ്യക്തമാകുമെന്നാണ് പറയപ്പെടുന്നത്. സ്ഥാനാർഥിയായി പി.സി. വിഷ്ണുനാഥ്തന്നെ വന്നാൽ മത്സരം കൊഴുക്കും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ ചേർന്ന സി.പി.എം ജില്ല കമ്മിറ്റി അംഗീകരിച്ച സജിയുടെ സ്ഥാനാർഥിത്വത്തിന് കേന്ദ്ര അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2006ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സജി ചെറിയാൻ പി.സി. വിഷ്ണുനാഥിനോടിന് പരാജയപ്പെട്ടിരുന്നു. 2016ൽ ത്രികോണ മത്സരത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ ശ്രീധരൻപിള്ള വീണ്ടും അങ്കത്തിനിറങ്ങുകയാണ്. ആം ആദ്മി പാർട്ടിയും യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമടക്കം മത്സരരംഗത്ത് ഏറെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
