Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവനിതാ മതിൽ...

വനിതാ മതിൽ ‘പൊളിക്കാൻ’ സംഘ്​പരിവാർ

text_fields
bookmark_border
വനിതാ മതിൽ ‘പൊളിക്കാൻ’ സംഘ്​പരിവാർ
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി ഒ​ന്നി​ന്​ പ്ര​ഖ്യാ​പി​ച്ച വ​നി​താ​മ​തി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ന്ത ്ര​ങ്ങ​ൾ മെ​ന​ഞ്ഞ്​ സം​ഘ്​​പ​രി​വാ​ർ. സ​ർ​ക്കാ​റി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ ബ ​ദ​ലാ​യി വി​ശ്വാ​സ​ സ​മൂ​ഹ​ത്തെ രം​ഗ​ത്തി​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാൻ ഇൗ​മാ​സം 12ന്​ ​ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ യോ​ഗം കൊ​ച്ചി​യി​ൽ കൂ​ടു​ം. സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത ന​വോ​ത്ഥാ​ന പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത പ​ല സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​നെത്തിക്കാ​ൻ നീ​ക്ക​മുണ്ട്.

സ​ർ​ക്കാ​ർ വി​ളി​ച്ച യോ​ഗ​ത്തി​നെത്തിയ പ​ല സം​ഘ​ട​ന​ക​ളും തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്നാ​ക്കം പോ​യ​തി​​​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ സം​ഘ്​​പ​രി​വാ​ർ. ശ​ബ​രി​മ​ല​യി​ൽ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ം​ ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വും ഇ​വ​ർ ന​ട​ത്തു​ന്നു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ശ​ക്​​തി ക്ഷ​യി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ൽ ആ​ർ.​എ​സ്.​എസിനുണ്ട്.

സ​മ​രം സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലേ​ക്ക്​ മാ​റ്റി​യ​ത്​ തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ്​ അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ​യാ​ർ​ജി​ക്കാനും സ​ർ​ക്കാ​റി​​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നു​മാ​ണ്​ സം​ഘ്​​പ​രി​വാ​ർ നീ​ക്കം. അ​തി​നൊ​പ്പം ശ​ബ​രി​മ​ല​യി​​ലെ പൊ​ലീ​സ്​ ന​ട​പ​ടി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണവും ഇ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം യോ​ഗം ചേ​ർ​ന്ന്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssangh parivarmalayalam newsSabarimala Newswomen wall
News Summary - Sabarimala Women Wall Sangh Parivar-Kerala News
Next Story