Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല വിധി:...

ശബരിമല വിധി: പൊതുയോഗങ്ങൾ സംഘടിപ്പിച്ച്​ നിലപാട്​ വിശദീകരിക്കും- എൽ.ഡി.എഫ്​

text_fields
bookmark_border
ശബരിമല വിധി: പൊതുയോഗങ്ങൾ സംഘടിപ്പിച്ച്​ നിലപാട്​ വിശദീകരിക്കും- എൽ.ഡി.എഫ്​
cancel

തിരുവനന്തപുരം: ശബരിമല വിധിയെ തുടർന്ന്​ ബി.ജെ.പിയും കോൺഗ്രസും വിശ്വാസികളുടെ പേരിൽ സർക്കാറിനെ അട്ടിമറിക്കാനുള്ള സമരമാണ്​ നടത്തുന്നതെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ.

സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതിലുള്ള പ്രചാരണമാണ്​ നടക്കുന്നത്​.​ ഉൗ സാഹചര്യത്തിൽ കോടതി വിധിയുടെ അടിസ്​ഥാനത്തിലുള്ള എൽ.ഡി.എഫ്​ നിലപാട്​ വിശദീകരിക്കുവാൻ ജില്ലാ ആസ്​ഥാനങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്ന്​ വിജയരാഘവൻ അറിയിച്ചു. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രചാരണങ്ങളെ ചെറുക്കുകയാണ്​ ലക്ഷ്യം.

ഒക്​ടോബർ 16ന്​ തിരുവനന്തപ​ുരത്തും 23ന്​ പത്തനംതിട്ടയിലും 24ന്​ കൊല്ലത്തും വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്​. ഇൗ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ​െങ്കടുത്ത്​ നിലപാട്​ വിശദീകരിക്കും. 30ന്​ മുമ്പായി മുഴുവൻ ജില്ലകളിലും യോഗങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ജില്ലാ കമ്മിറ്റികൾ ചേർന്ന്​​ പഞ്ചായത്ത്​, താലൂ​ക്ക്​ തലങ്ങളിലും ​യോഗങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിച്ച്​ താഴേ തട്ടിലേക്ക്​ വരെ വിശദീകരണം എത്തിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസ്​ ബി.ജെ.പിയോടൊപ്പം നിന്ന്​ സമരത്തിന്​ സഹായം നൽകുകയാണ്​. ഇത്​ വളരെ അപകടകരമായ സാഹചര്യമാണ്​. പ്രതിഷേധ സമരങ്ങളിൽ പ​െങ്കടുക്കുന്നവരെല്ലാം മുഴുവൻ വസ്​തുതകളും അറിഞ്ഞവരായിരിക്കില്ല. വസ്​തുതകൾ അവരിലേക്കെത്തിച്ചു കഴിഞ്ഞാൽ പലരും സമരത്തിൽനിന്ന്​ പിൻമാറുമെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfmalayalam newspolitics newssabarimala verdictSabarimala News
News Summary - sabarimala verdict; ldf conduct meetings in every district -politics news
Next Story