ശബരിമല: സി.പി.എം-ബി.ജെ.പി രഹസ്യ അജണ്ടയെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അജണ്ടയുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ളയും തയാറാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒത്തുകളി മൂലം ബി.ജെ.പി സമരം പിൻവലിച്ചു. മുഖ്യമന്ത്രി അത് സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയും ബി.ജ.പിയും തമ്മിലും ദേവസ്വം ബോർഡും കർമസമിതിയും തമ്മിലും നടത്തിയ ചർച്ചകളുടെയും വിശദാംശങ്ങൾ പുറത്തുവിടണം. സെക്രേട്ടറിയറ്റ് വളയൽ സമരം നടത്തി പരാജയപ്പെട്ട ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങളുടെ സമരത്തെ ഉപദേശിക്കാൻ വരേണ്ട. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കുന്ന നിലപാട് തുടരുമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ഷംസുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
