ആധുനിക നവോത്ഥാന നായകനായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പിണറായി വിജയെൻറ ദിനമായിരുന്നു ഇന്നലെ. സുപ്രീംകോടതിവിധി വന്ന യുടൻ, അത് നടപ്പാക്കുമെന്നുപറഞ്ഞ, കേരളത്തിൽ നവോത്ഥാനത്തിെൻറ തുടർച്ചക്ക് വഴി മരുന്നിട്ട് വനിതാമതിൽ തീർക്കുെമന്നുപറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിച്ച ദിനം. ഇതി ൽ പാർട്ടിയെക്കാൾ, സർക്കാറിനെക്കാൾ, മുൻകൈ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സ് ത്രീശാക്തീകരണമതിൽ തീർത്തരാത്രി തന്നെ അതു സംഭവിച്ചു എന്നത് യാദൃച്ഛികമാകണമെന് നില്ല. കാരണം, ആസൂത്രണത്തിെൻറ ആൾരൂപമാണ് വിജയൻ, നിശ്ചയദാർഢ്യത്തിെൻറയും.
ശബ രിമലയിലൂടെ ആധുനിക നവോത്ഥാന നായകനായി മാറുകയാണ്, മുഖ്യമന്ത്രി. ഇതിലൂടെ സാമൂഹികമായി മാത്രമല്ല, രാഷ്ട്രീയമായും പിണറായി വിജയിക്കുകയാണ്. സുപ്രീംകോടതി വിധിയുണ്ടായപ്പോൾതന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാർട്ടിയിൽ ആലോചിച്ചായിരുന്നില്ല. മുന്നണിയിലും സർക്കാറിലും അതിനുമുമ്പ് കൂടിയാലോചന ഉണ്ടായില്ല. മുഖ്യമന്ത്രി തന്നെ മുൻകൈെയടുക്കുകയായിരുന്നു. എന്നാൽ, പിന്നീടുണ്ടായത് തിരിച്ചടികളായിരുന്നു.
സ്ത്രീ പ്രവേശന ശ്രമം തുടർച്ചയായി നടക്കുകയും പരാജയപ്പെടുകയും ചെയ്തപ്പോൾ പലരും മുഖ്യമന്ത്രിയെ പരിഹസിച്ചു. പൊലീസും പരിഹാസപാത്രമായി. നടക്കാത്ത കാര്യത്തിൽ മുഖ്യമന്ത്രി പുലിവാലുപിടിച്ചതാണെന്ന് മുന്നണിയിലുള്ള, പരസ്യമായി പറയാൻ ചങ്കൂറ്റമില്ലാത്ത ചിലർ അടക്കം പറഞ്ഞു.
പരസ്യമായി പ്രതിപക്ഷവും ബി.ജെ.പിയും കളിയാക്കി. ബി.ജെ.പിയുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളിയാണോയെന്ന് മുന്നണിയിലെ ചില നേതാക്കൾ പോലും സംശയിച്ചു. പൊടുന്നനെയാണ് നവോത്ഥാന പ്രചാരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞത്. പിന്നാലെ മറ്റു ഘടകകക്ഷികളും പാർട്ടി നേതാക്കൾ തന്നെയും അമ്പരപ്പോടെയാണ് തിരിച്ചത്. എല്ലാവരെയും അമ്പരപ്പിച്ച് വനിതാമതിൽ പ്രഖ്യാപനം നടത്തിയപ്പോഴും പാർട്ടി, പിണറായിക്കുപിന്നാലെ സഞ്ചരിക്കുകയായിരുന്നു. സർക്കാറും സന്നാഹങ്ങളും അതിനുപിന്നിലും.
എേങ്ങാട്ടാണ് പോക്കെന്ന് പലരും അമ്പരന്നു നിൽക്കെ, കേരളത്തിൽ അങ്ങോളമിങ്ങോളം അരക്കോടിയിലധികം സ്ത്രീകളുടെ വൻമതിൽ ഉണ്ടായത്, അതിന് പാർട്ടിയുടെ സംഘടനാ ശേഷി വിന്യസിക്കപ്പെട്ടത്, പിണറായി വിജയെൻറ ആജ്ഞാശക്തിയിൽനിന്നായിരുന്നു. ആ രാത്രി തന്നെ ആരോരുമറിയാതെ സുപ്രീംകോടതിവിധി നടപ്പായത് മറ്റൊരാസൂത്രണപാടവം. പാർട്ടി നേതാക്കളോ പൊലീസ് മേധാവികളോ ഉദ്യോഗസ്ഥ സംവിധാനമോ ദേവസ്വം ബോർഡോ അറിഞ്ഞ് ഇത്തരമൊരു പരിപാടി നടക്കിെല്ലന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.
ആരെന്തുപറഞ്ഞാലും മുഖ്യമന്ത്രിയുടെ മുൻകൈയോടെ മാത്രമാണ് സ്ത്രീപ്രവേശനം നടന്നതെന്നത് വ്യക്തമാക്കുന്നതായിരുന്നു, അദ്ദേഹത്തിെൻറ ആദ്യപ്രതികരണവും. ദേവസ്വം ബോർഡ് പ്രസിഡൻറും ദേവസ്വം മന്ത്രിയും വാർത്ത സ്ഥിരീകരിക്കാനാകാതെ ഇരുട്ടിൽ തപ്പിയപ്പോൾ സ്ത്രീപ്രവേശനം സംഭവിച്ചിരിക്കുന്നെന്ന സ്ഥിരീകരണം നൽകിയത് മുഖ്യമന്ത്രിയായിരുെന്നന്ന് ഒാർക്കുക. അങ്ങനെ വരുംകാല നവോത്ഥാന നായകപദവിയിലേക്ക് ഉയർത്തപ്പെടുകയാണ്, വിജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
