Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവിവാദത്താവളം

വിവാദത്താവളം

text_fields
bookmark_border
വിവാദത്താവളം
cancel

കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും പത്തനംതിട്ട സംസ്ഥാനമാകെ ചർച്ചയായിരുന്നു. ആറന്മുള വിമാനത്താവള ത്തി​​​െൻറ പേരിലായിരുന്നു അത്. ഇപ്പോൾ ശബരിമല യുവതി പ്രവേശനം സൃഷ്​ടിച്ച വിവാദങ്ങളുടെ ഇൗറ്റില്ലമായതോടെ പത്തനംതിട്ട ദേശീയ ശ്രദ്ധയിലെത്തിയ മണ്ഡലമായിട്ടുണ്ട്. പ്രളയം വിതച്ച കൊടും നാശത്തിൽനിന്നാണ് ശബരിമല വിവാദങ്ങളുടെ തട്ടകത്തിലേക്ക് ഇവിടത്തുകാർക്ക് കയറേണ്ടി വരുന്നത്.

10 വർഷത്തെ പ്രായമേ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിനുള്ളൂ. അതിനു മുമ്പ് അടൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലായി നെടുകെ വിഭജിക്കപ്പെട്ട നിലയിലായിരുന്നു. പുതിയ മണ്ഡലം നിലവിൽ വന്നശേഷം 2009ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിൽ വിജയം യു.ഡി.എഫിനായിരുന്നു. യു.ഡി.എഫി​​​െൻറ ഉറച്ച കോട്ടയായാണ് പത്തനംതിട്ട അറിയപ്പെട്ടിരുന്നത്. വിവാദങ്ങളുടെ താവളമായതോടെ കോട്ടയിൽ വിള്ളൽ വീണ നിലയിലാണ്. മൂന്ന് എം.എൽ.എമാർ യു.ഡി.എഫിനും നാലുപേർ എൽ.ഡി.എഫിനുമാണ്. 2009ൽ കോൺഗ്രസിലെ ആ​േൻറാ ആൻറണിയുടെ ഭൂരിപക്ഷം 1,11,206 ആയിരുന്നു. 2014 ആയപ്പോൾ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. നിയമസഭ തെര​െഞ്ഞടുപ്പുകളിൽ ബഹുഭൂരിഭാഗം സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുന്ന നിലയുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയും മാറി.

വര​െട്ട സ്​ഥാനാർഥികൾ

മണ്ഡല പുനർനിർണയം വന്നപ്പോൾ രണ്ടു നിയമസഭ മണ്ഡലങ്ങളാണ് ഇല്ലാതായത്. കല്ലൂപ്പാറയും പത്തനംതിട്ടയും. ഉള്ളതുകൊണ്ട് ഒാണം പോലെ എന്ന മട്ടിൽ ഇവിടത്തുകാർ അതുമായി പൊരുത്ത​െപ്പട്ടു.

പത്തനംതിട്ട ജില്ലയിൽ അവശേഷിച്ച അഞ്ചു മണ്ഡലങ്ങളായ റാന്നി, കോന്നി, അടൂർ, തിരുവല്ല, ആറന്മുള എന്നിവയും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവയും ഉൾപ്പെടെ ഏഴു നിയമസഭ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. ഇവയിൽ അടൂർ, തിരുവല്ല, റാന്നി എന്നിവക്ക് ഇടത്തോട്ടു ചായുന്ന ശീലമുണ്ട്. ആറന്മുളക്ക് ആടിക്കളിക്കുന്ന ശീലമാണ്. കാഞ്ഞിരപ്പള്ളി യു.ഡി.എഫി​​​െൻറ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. പൂഞ്ഞാർ പി.സി. ജോർജി​​​െൻറ തട്ടകമാണ്. തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാവുേമ്പാൾ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാർ യു.ഡി.എഫിനോടാണ് കൂടുതൽ കൂറ് കാട്ടാറുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​​​െൻറ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് ആറന്മുള, അടൂർ, റാന്നി, തിരുവല്ല എന്നിവ എൽ.ഡി.എഫ് നേടിയത്. രാഷ്​ട്രീയത്തെക്കാളുപരി ആളും തരവുമായിരുന്നു ആ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മനസ്സി​​​െൻറ അംഗീകാരം രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം. അന്നു തുടങ്ങി​െവച്ച ശീലം ഇപ്പോഴും തുടരുന്നതായാണ് സൂചന. അതിനാൽ ആകാംക്ഷയോടെ പത്തനംതിട്ടക്കാർ കാത്തിരിക്കുകയാണ് സ്ഥാനാർഥികളാരെന്നറിയാൻ. മൂന്നു മുന്നണികളിലും പല പേരുകളും പറഞ്ഞു കേൾക്കുന്നു. തീർച്ചപ്പെട്ടുകിട്ടിയാലേ ഇവിടത്തുകാർ വോട്ടി​​​​െൻറ കാര്യത്തിൽ തീരുമാനമെടുക്കൂ.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറന്മുള വിമാനത്താവളവിരുദ്ധ സമരം മുറുകിയപ്പോൾ, സമരമുന്നണിയിൽ നിന്ന ഏക കോൺഗ്രസുകാരനും എ.െഎ.സി.സി അംഗവുമായ പീലിപ്പോസ് തോമസ് കളംമാറി ഇടതു സ്വതന്ത്രനായി ലോക്സഭയിലേക്ക് മത്സരിച്ചു. അന്ന് സമരം നയിച്ച ഇടതുപക്ഷവും ബി.ജെ.പിയും വൻ പ്രചാരണം നടത്തിയെങ്കിലും വിമാനത്താവളത്തിനു വേണ്ടി നിലയുറപ്പിച്ച ആ​േൻറാ ആൻറണിതന്നെ ജയിച്ചുകയറി. അന്ന് ബി.െജ.പി സ്ഥാനാർഥിയായി അൽഫോൺസ് കണ്ണന്താനം വരുമെന്ന് പറയപ്പെട്ടിരുന്നു. പിന്നീടത് മാറി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ വന്നത് എം.ടി രമേശായിരുന്നു. കണ്ണന്താനം ഇറങ്ങിയിരു​െന്നങ്കിൽ ആ​േൻറാക്ക്​ തട്ടുകേടാകുമെന്ന് കണ്ട് പി.ജെ. കുര്യൻ നടത്തിയ നീക്കത്തിലൂടെ കണ്ണന്താനത്തെ ഒഴിവാക്കാൻ ബി.ജെ.പി നിർബന്ധിതരായെന്നാണ് ആരോപണം. ഇതിനുള്ള ഉപകാരസ്മരണ കുര്യനിൽനിന്ന് രാജ്യസഭയിൽ ബി.െജ.പിക്ക് ലഭിച്ചുവെന്നും പറയുന്നു.

ശബരിമല നേട്ടമാകുന്നത്​ ആർക്ക്​

നിലവിൽ ശബരിമല വിവാദം ബി.ജെ.പിക്ക്​ വൻ നേട്ടമുണ്ടാക്കുമെന്നാണ്​ കണക്കു കൂട്ടൽ. അതു മുന്നിൽ കണ്ട് കരുത്തനായ സ്​ഥാനാർഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. എന്നാൽ, ഇതിലൂടെ എൽ.ഡി.എഫിന്​ കാര്യമായ നേട്ടമുണ്ടാകുമെന്നോ യു.ഡി.എഫിന് കാര്യമായ തളർച്ചയുണ്ടാകുമെന്നോ കരുതുന്നില്ല. കോൺഗ്രസിൽ സ്ഥാനമോഹികൾ മണ്ണി​​​െൻറ മക്കൾ വാദം ഉയർത്തുന്നുണ്ട്. പത്തനംതിട്ടക്കാർക്ക് പത്തനംതിട്ടക്കാരൻ വേണമെന്നാണ് ആ​േൻറാ ആൻറണി വിരുദ്ധരുടെ വാദം. ഉമ്മൻ ചാണ്ടി വന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. ഇടതുമുന്നണിയിൽ സി.പി.എം മത്സരിക്കുന്ന സീറ്റാണിത്. ഉചിതസ്ഥാനാർഥിയെ കണ്ടെത്താൻ അവർ വിഷമിക്കുകയാണ്​. കഴിഞ്ഞ തവണത്തെപ്പോലെ സ്വതന്ത്രനെ കളത്തിലിറക്കാനാണ് മിക്കവാറും സാധ്യത. ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റു നൽകുമെന്നും ശ്രുതിയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജ് എത്തിയാൽ യു.ഡി.എഫിന് മത്സരം കടുക്കും. ബി.ജെ.പിയിൽനിന്ന് കണ്ണന്താനംകൂടി എത്തിയാൽ പത്തനംതിട്ടയിൽ പൊടിപാറും.

ആ​േൻറാ ആൻറണി (യു.ഡി.എഫ്- കോൺഗ്രസ്) 3,58,842
പീലിപ്പോസ് തോമസ് (എൽ.ഡി.എഫ്- സ്വതന്ത്രൻ) 3,02,651
എം.ടി. രമേശ്(എൻ.ഡി.എ-ബി.ജെ.പി) 1,38,954
മൻസൂർ തെങ്ങണ(എസ്.ഡി.പി.െഎ) 11,353
സെലീന പ്രക്കാനം(ബി.എസ്.പി) 10,384
ഭൂരിപക്ഷം – 56,191

തിരുവല്ല

മാത്യൂ ടി. തോമസ്(എൽ.ഡി.എഫ് - ജനതാദൾ -എസ്) 59680
ജോസഫ്​ എം. പുതുശ്ശേരി(യു.ഡി.എഫ് - കേരള കോൺ.- എം) 51,398
അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്(എൻ.ഡി.എ-ബി.ഡി.ജെ.എസ്) 31,439

ഭൂരിപക്ഷം - 8262

റാന്നി

രാജു എബ്രഹാം (എൽ.ഡി.എഫ്- സി.പി.എം) -58,749
മറിയാമ്മ ചെറിയാൻ (യു.ഡി.എഫ്- കോൺഗ്രസ്) - 44,153
കെ. പത്മകുമാർ (എൻ.ഡി.എ- ബി.ഡി.ജെ.എസ്) - 28,201

ഭൂരിപക്ഷം - 14,596

ആറന്മുള

വീണ ജോർജ് (എൽ.ഡി.എഫ് - സി.പി.എം) 64,523

കെ. ശിവദാസൻ നായർ (യു.ഡി.എഫ് - കോൺഗ്രസ്) 56,877
എം.ടി. രമേശ് (എൻ.ഡി.എ - ബി.ജെ.പി) 37,906

ഭൂരിപക്ഷം - 7646

കോന്നി

അടൂർ പ്രകാശ് (യു.ഡി.എഫ് - കോൺഗ്രസ്) 72,800
ആർ. സനൽകുമാർ (എൽ.ഡി.എഫ് - സി.പി.എം) 52,052
ഡി. അശോക് കുമാർ (എൻ.ഡി.എ - ബി.ജെ.പി) 16,713

ഭൂരിപക്ഷം - 20,748

അടൂർ

ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ് - സി.പി.െഎ) 76,034
കെ.കെ. ഷാജു (യു.ഡി.എഫ്- കോൺഗ്രസ്) 50,574
പി. സുധീർ (എൻ.ഡി.എ- ബി.ജെ.പി) 25,940

ഭൂരിപക്ഷം - 25,460

പൂഞ്ഞാർ

പി.സി. ജോർജ് (സ്വതന്ത്രൻ) 63621

ജോർജുകുട്ടി അഗസ്തി (യു.ഡി.എഫ് -കേ. കോൺ. -എം) 35,800
പി.സി. ജോസഫ് പൊന്നാട്ട് (എൽ.ഡി.എഫ് -ജനാധിപത്യ കേരള കോൺഗ്രസ്) 22,270
എം.ആർ. ഉല്ലാസ് (എൻ.ഡി.എ - ബി.ഡി.ജെ.എസ്) 19,966
ഭൂരിപക്ഷം - 27,821

കാഞ്ഞിരപ്പള്ളി

ഡോ. എൻ. ജയരാജ്
(യു.ഡി.എഫ് - കേരള കോൺഗ്രസ് -എം) 53,126

വി.ബി. ബിനു (എൽ.ഡി.എഫ് - സി.പി.െഎ) 49,236
വി.എൻ. മനോജ് (എൻ.ഡി.എ - ബി.ജെ.പി) 31,411

ഭൂരിപക്ഷം - 3890

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsLok Sabha Electon 2019
News Summary - sabarimala effect in loksabha poll-politics
Next Story