Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല രാഷ്​ട്രീയ...

ശബരിമല രാഷ്​ട്രീയ സമരമാകുന്നു; പിന്തുണയുമായി തൊഗാഡിയയും

text_fields
bookmark_border
ശബരിമല രാഷ്​ട്രീയ സമരമാകുന്നു; പിന്തുണയുമായി തൊഗാഡിയയും
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ നാ​മ​ജ​പ​ങ്ങ​ളി​ലൂ​ടെ തു​ട​ങ്ങി​യ സ​മ​രം രാ​ഷ്​​ട്രീ​യ സ​മ​ര​മാ​യി മാ​റു​ന്നു. ബു​ധ​നാ​ഴ്​​ച പ​ന്ത​ള​ത്തു​നി​ന്ന്​ തു​ട​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​വ​സാ​നി​ക്കു​ന്ന ലോ​ങ്​​​​മാ​ർ​ച്ചി​ന്​ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച പ്ര​വീ​ൺ തൊ​ഗാ​ഡി​യ​യു​ടെ സം​ഘ​ട​ന​യാ​യ അ​ന്ത​ർ​ദേ​ശീ​യ ഹി​ന്ദു പ​രി​ഷ​ത്തി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ലോ​ങ്​​ മാ​ർ​ച്ച്​​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​ഘ്​​പ​രി​വാ​റി​ൽ​നി​ന്ന്​ പു​റ​ത്താ​യ​ശേ​ഷം തൊ​ഗാ​ഡി​യ ഉ​ണ്ടാ​ക്കി​യ സം​ഘ​ട​ന​യാ​ണ്​ എ.​എ​ച്ച്.​പി. ഭ​ക്ത​രു​ടേ​തെ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ശ​ബ​രി​മ​ല സ​മ​രം വി​വി​ധ സം​ഘ​ട​ന​ക​ളി​ലൂ​ടെ പ​ന്ത​ള​ത്തു​നി​ന്ന്​ നി​ല​ക്ക​ലി​ലേ​ക്കും ഭ​ര​ണ​സി​ര കേ​ന്ദ്ര​ത്തി​ലേ​ക്കും നീ​ളു​േ​മ്പാ​ൾ ര​ണ്ടാം വി​മോ​ച​ന സ​മ​ര​ത്തി​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​യാ​ണ്​ ഇ​ട​തു നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​നെ നേ​രി​ടാ​ൻ, നാ​മ​ജ​പ​ത്തോ​ടെ​യു​ള്ള സ​മ​ര​ത്തി​നെ​തി​രെ സ്​​ത്രീ​ക​ളെ സം​ഘ​ടി​പ്പി​ച്ച്​ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​റ​ന്ന പ്ര​തി​രോ​ധ​വും ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സ്​​ത്രീ അ​വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മം പി.​കെ. ശ്രീ​മ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​സ്.​എ​ൻ.​ഡി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട്​ എ​ടു​ത്ത​തോ​ടെ പ്ര​ശ്​​നം സം​ഘ​ട​ന​ക​ളു​െ​ട തു​റ​ന്ന യു​ദ്ധ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്​.

തൊ​ഗാ​ഡി​യ​ക്കൊ​പ്പം വി.​എ​ച്ച്.​പി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹി​ന്ദു ഹെ​ൽ​പ്​​ലൈ​ൻ ചു​മ​ത​ല​ക്കാ​ര​നാ​യ പ്ര​ദീ​പ്​ വി​ശ്വ​നാ​ഥാ​ണ്​ ലോ​ങ്​​ മാ​ർ​ച്ച്​ സം​ഘാ​ട​ക​ൻ. വി​ഷ​യ​ത്തി​ന്​ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ പ​രി​വേ​ഷം ന​ൽ​കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​ർ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ശി​വ​സേ​ന രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. കേ​ര​ള​ത്തി​ലെ സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​ത്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ധ്വി ബാ​ലി​കാ സ​ര​സ്വ​തി​യാ​ണ്. ക​ടു​ത്ത ഹി​ന്ദു​ത്വ പ്ര​സ്​​താ​വ​ന​ക​ൾ​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​യാ​യ സാ​ധ്വി പ്രാ​ച്ചി​യു​മു​ണ്ട്. സ്​​ത്രീ പ്ര​വേ​ശ​ന​ത്തെ ആ​ദ്യം അ​നു​കൂ​ലി​ച്ച ആ​ർ.​എ​സ്.​എ​സ്​ സം​സ്ഥാ​ന നേ​തൃ​ത്വം പി​ന്നീ​ട്​ ഡ​ൽ​ഹി​യി​ൽ പോ​യി അ​മി​ത്​​ഷാ​യെ​ക്ക​ണ്ട്​ കേ​ര​ള​ത്തി​​​െൻറ അ​വ​സ്ഥ വി​വ​രി​ച്ച്​ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​​ളെ ഒ​ത്തൊ​രു​മി​പ്പി​ച്ച്​ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

പ​ന്ത​ളം കൊ​ട്ടാ​രം നേ​തൃ​ത്വം ന​ൽ​കി​യ നാ​മ​ജ​പം സ്​​​ത്രീ​സാ​ന്നി​ധ്യം​കൊ​ണ്ട്​ വ​ലി​യ മു​ന്നേ​റ്റ​മാ​കു​മെ​ന്ന്​ അ​വ​ർ​പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. അ​തോ​ടെ പ​ല​യി​ട​ത്തും എ​ൻ.​എ​സ്.​എ​സും മ​റ്റും ആ​ഹ്വാ​നം ചെ​യ്​​ത സ​മ​ര​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ സ​മ​രം വി​ശാ​ല​മാ​കു​ക​യാ​യി​രു​ന്നു. പ​ന്ത​ളം കൊ​ട്ടാ​രം ആ​ഹ്വാ​നം ചെ​യ്​​ത ലോ​ങ്​​​മാ​ർ​ച്ച്​ സം​ഘ്​​പ​രി​വാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ഒ​ഴി​കെ ജി​ല്ല​ക​ളി​ലെ 200 താ​ലൂ​ക്ക്​ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ഡ്​ ഉ​പ​േ​രാ​ധം സം​ഘ​ടി​പ്പി​ക്കും. നി​ല​ക്ക​ലി​ലേ​ക്ക്​ സ​മ​രം നീ​ക്കി​യ​ത്​ സം​ഘ്​​പ​രി​വാ​റി​​നോ​ട്​ നേ​രി​ട്ട്​ ബ​ന്ധ​മി​ല്ലാ​ത്ത ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സ​മി​തി​യാ​ണ്.​ ഇ​വ​രു​ടെ സ​മ​ര​വും ബി.​ജെ.​പി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:praveen togadiamalayalam newspolitical newsSabarimala Women Enrty
News Summary - Sabarimala Change to Politics - Political news
Next Story