Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല: ബി.ജെ.പി...

ശബരിമല: ബി.ജെ.പി ഒപ്പ്​ സമർപ്പണം മാറ്റി, സമരത്തിൽ നാളെ തീരുമാനം

text_fields
bookmark_border
ശബരിമല: ബി.ജെ.പി ഒപ്പ്​ സമർപ്പണം മാറ്റി, സമരത്തിൽ നാളെ തീരുമാനം
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഒ​രു​കോ​ടി ഒ​പ്പ്​ ശേ​ഖ​രി​ച്ച്​ ഗ​വ​ർ​ണ​ർ​ക്ക്​ സ​മ​ർ​പ് പി​ക്കാ​നു​ള്ള ബി.​ജെ.​പി പ​രി​പാ​ടി​യും മാ​റ്റി. വ്യാ​ഴാ​ഴ്​​ച ഒ​പ്പ്​ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​ന്​ കൈ ​മാ​റു​മെ​ന്നാ​ണ്​ എ​ൻ.​ഡി.​എ നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും അ​ത്​ പൂ​ർ​ണ​മാ​യും വി​ജ​യ ി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പ​രി​പാ​ടി 19ലേ​ക്ക്​ മാ​റ്റി. നേ​താ​ക്ക​ൾ​ക്ക്​ എ​ത്തി​േ​ച്ച​രാ​നു​ള്ള അ​സൗ​ക​ര്യ​വും ഒ​പ്പു​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​ണ്​ പ​രി​പാ​ടി മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര​സ​മ​രം എ​ങ്ങ​നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്​​ച എ​ൻ.​ഡി.​എ നേ​താ​ക്ക​ൾ ത​ല​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്നു​ണ്ട്. അ​ന്ന്​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും.

ഇൗ​മാ​സം 20ന്​ ​ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്​​ത​സം​ഗ​മം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്​ മു​ന്നോ​ടി​യാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ശ​ക്​​ത​മാ​ണ്. സ​മ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം വ​ള​രെ ശു​ഷ്​​ക​മാ​ണ്. ഇൗ ​രീ​തി​യി​ൽ സ​മ​രം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും പൊ​തു​വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSabarimala NewsBJP. Political News
News Summary - Sabarimala: BJP Sign Submission Changed - Political News
Next Story