ആർ.എസ്.എസ് വോട്ടിനെ ചൊല്ലിയും സി.പി.എം-സി.പി.െഎ വാക്പോര്
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, എൽ.ഡി.എഫിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.െഎയുമായുള്ള വാക്പോര് മുറുകുന്നു. ആദ്യം കെ.എം. മാണിയുടെ കേരള കോൺഗ്രസിെൻറ വോട്ടിനെ ചൊല്ലി ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോൾ ആർ.എസ്.എസിെൻറ വോട്ടിനെ ചൊല്ലി രൂക്ഷമാകുകയാണ്. കൊല്ലത്ത് പാർട്ടി കോൺഗ്രസ് നടക്കവെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
മാണി ബന്ധം സംബന്ധിച്ച ചോദ്യത്തിന് ആരുടെയും വോട്ട് േവണ്ടെന്നായിരുന്നു കാനത്തിെൻറ ആദ്യപ്രതികരണം. കാനത്തിെൻറ പ്രസ്താവന തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ആരുടെയും വോട്ട് വേണ്ടെന്ന് പറയേണ്ടത് ഒരു ഘടകകക്ഷി നേതാവല്ലെന്നും മുന്നണിയാണ് തീരുമാനിക്കുന്നതെന്നുമായിരുന്നു കോടിയേരിയുടെ തിരുത്ത്. അതിനെ തുടർന്ന് കാനം പ്രസ്താവന തിരുത്തി. ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മാണിക്ക് ചെങ്ങന്നൂരിൽ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിവുണ്ടെന്ന് കരുതുന്നില്ലെന്നും ഉണ്ടെങ്കിൽ തെളിയിക്കേട്ടയെന്നുമായിരുന്നു തിരുത്ത്.
എന്നാൽ, കഴിഞ്ഞദിവസം സി.പി.എം സമിതി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.എസ്.എസിേൻറത് ഒഴികെ ആരുടെ വോട്ടും ചെങ്ങന്നൂരിൽ സ്വീകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. എന്നാൽ, ആർ.എസ്.എസിെൻറയും വോട്ട് സ്വീകരിക്കുമെന്ന കടന്ന പ്രസ്താവനയുമായി കാനം രംഗത്തെത്തി. അതാണ് പുതിയ വിവാദത്തിന് വഴിെവച്ചത്. ആര്.എസ്.എസ് വോട്ട് സി.പി.എമ്മിന് വേണ്ടെന്ന് കോടിയേരി പ്രതികരിച്ചു. ഒട്ടേറെ സി.പി.എം പ്രവര്‍ത്തകര്‍ ആര്.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മത തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന പാര്‍ട്ടിയുടെ മുന്‍നിലപാടില്‍ മാറ്റമില്ല. സി.പി.എമ്മും സി.പി.ഐയും രണ്ട് പാര്‍ട്ടികളാണ്. അതിനാൽ രണ്ടഭിപ്രായം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സി.പി.ഐ നേതൃത്വത്തിൽനിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങളിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. ആർ.എസ്.എസ് വോട്ട് വിഷയം ചെങ്ങന്നൂരിൽ മാത്രമല്ല, സംസ്ഥാനം മുഴുവൻ പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
