കേന്ദ്രത്തെ വിമർശിച്ച് ‘കേസരി’ മുഖപ്രസംഗം, ഹാക്ക് ചെയ്തതെന്ന് വിശദീകരണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ പുകഴ്ത്തിയും കേന്ദ്രസർക്കാറിനെ വിമർശിച്ചും ആർ.എസ്.എസ് മുഖപത്രമായ ‘കേസരി’ ഒാൺലൈനിൽ മുഖപ്രസംഗം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒരു മണിക്കൂറിനകം മുഖപ്രസംഗം നീക്കി. ഒാൺലൈൻ ഹാക്ക് ചെയ്ത് ആരോ മുഖപ്രസംഗം പോസ്റ്റ് ചെയ്തതാണെന്ന് ‘കേസരി’ മാനേജ്മെൻറ് വിശദീകരിക്കുകയും ചെയ്തു.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മര്യാദയോടെ സഹായംതേടി കേന്ദ്രത്തെ സമീപിച്ചെങ്കിലും ആ മര്യാദ കേന്ദ്രസർക്കാർ തിരിച്ചുകാട്ടിയില്ലെന്നും കേന്ദ്രത്തിെൻറ ഇൗ വികടനയത്തിനെതിരെ ഒാരോ സംഘമിത്രവും പ്രതികരിക്കണമെന്നുമാണ് 22ന് പ്രത്യക്ഷപ്പെട്ട മുഖപ്രസംഗത്തിൽ പറയുന്നത്.
എഡിറ്ററുടേതെന്ന പേരില്‍ വന്ന മുഖപ്രസംഗം സൈറ്റില്‍ നുഴഞ്ഞുകയറി ആരോ എഴുതിച്ചേർത്തതാണെന്ന് ‘കേസരി‘ മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു പറഞ്ഞു. ആഗസ്റ്റ് 22നാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. 24നാണ് പുതിയ ലക്കം ഇറങ്ങുന്നത്, അത് ഒാണപ്പതിപ്പുമാണ്. സൈറ്റ് ഹാക്ക് ചെയ്തവര്‍ക്കെതിരെ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
