സ്ഥാനാർഥി നിർണയ കോലാഹലത്തിൽ ആർ.എസ്.എസിന് അതൃപ്തി
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം സംബന്ധിച്ച ബി.ജെ.പിയിലെ നടപ ടികളിൽ ആർ.എസ്.എസ് നേതൃത്വത്തിന് കടുത്ത അസംതൃപ്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും തുടരുന്ന ഇതേ അവസ്ഥ കാരണമാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽപോലും പരാജയം ഏറ് റുവാങ്ങേണ്ടിവരുന്നതെന്നാണ് സംഘ്പരിവാർ സംഘടനകളുടെ വിലയിരുത്തൽ.
സാധ്യതയുള്ള മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. മത്സരിക്കാനില്ലെന്ന് നേതാക്കൾ ഒഴിഞ്ഞുമാറുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അവർ വിലയിരുത്തുന്നു. ഇൗ രീതി തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുമായി സഹകരിക്കണമോയെന്ന കാര്യം തന്നെ പരിശോധിക്കണമെന്നാണ് ആർ.എസ്.എസിലെ ഒരു വിഭാഗത്തിെൻറ പക്ഷം.നിലവിൽ മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
