ആർ.എസ്.പിയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsന്യൂഡൽഹി: ഇടതുമുന്നണിയിലേക്കുള്ള സി.പി.എമ്മിെൻറ ക്ഷണം തള്ളി ആർ.എസ്.പി. ഇടതുപക്ഷ ഐക്യം ലക്ഷ്യംവെച്ചല്ല, ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ടു മാത്രമാണ് ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആര്.എസ്.പിയിൽ ഭിന്നിപ്പുണ്ടാക്കാന് സി.പി.എം ശ്രമിക്കുകയാണ്. വലിയ വാഗ്ദാനങ്ങളാണ് നേതാക്കള്ക്ക് നല്കുന്നത്.
ഇടതു മുന്നണിയുമായി സഹകരിക്കുന്ന പാര്ട്ടികള്ക്ക് സ്വന്തം നേതാക്കളെപ്പോലും തീരുമാനിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്നാം മുന്നണിയെന്ന ആശയത്തെ ആർ.എസ്.പി പിന്തുണക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ മൂന്നാം മുന്നണിക്കാവില്ല. അടുത്ത പാര്ട്ടി കോണ്ഗ്രസില് അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം ഡല്ഹിയില് നടക്കുന്ന കേന്ദ്ര കമ്മിറ്റി ചര്ച്ച ചെയ്യുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
