Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആർ.എസ്​.പിയിലുടക്കി...

ആർ.എസ്​.പിയിലുടക്കി ഇടതുമുന്നണി വികസനം ത്രിശങ്കുവിൽ

text_fields
bookmark_border
ആർ.എസ്​.പിയിലുടക്കി ഇടതുമുന്നണി വികസനം ത്രിശങ്കുവിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു​ള്ള സി.​പി.​എം ക്ഷ​ണം ആ​ർ.​എ​സ്.​പി ത​ള്ളി​യെ​ങ്കി​ലും അ​വ​ർ​ക്കു​വേ​ണ്ടി വീ​റോ​ടെ വാ​ദി​ച്ച്​ സി.​പി.​െ​എ. മ​റ്റ്​ മൂ​ന്ന്​ ഇ​ട​തു​​പ​ക്ഷ പാ​ർ​ട്ടി​ക​ളെ കൂ​ടി ഒ​പ്പം കൂ​ട്ട​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ സി.​പി.​െ​എ​ക്ക്​. ആ​ർ.​എ​സ്.​പി കു​രു​ക്കി​ൽ​പെ​ട്ട്​ വീ​രേ​ന്ദ്ര​കു​മാ​റി​​​െൻറ ലോ​ക്​​താ​ന്ത്രി​ക്​ പാ​ർ​ട്ടി​യു​ടെ​യും ​െഎ.​എ​ൻ.​എ​ല്ലി​​​െൻറ​യും മു​ന്ന​ണി പ്ര​വേ​ശ​ന​വും വൈ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

ഫോ​ർ​വേ​ർ​ഡ്​ ബ്ലോ​ക്ക്, എ​സ്.​യു.​സി.​െ​എ, സി.​പി.​െ​എ (എം.​എ​ൽ) ലി​ബ​റേ​ഷ​ൻ എ​ന്നീ മു​ഖ്യ​ധാ​ര ഇ​ട​തു​ക​ക്ഷി​ക​ളെ​ക്കൂ​ടി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സി.​പി.​െ​എ. നി​ല​വി​ലെ  ദേ​ശീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇൗ ​ഇ​ട​തു​​പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന പൊ​തു​രാ​ഷ്​​ട്രീ​യ​മാ​ണ്​ സി.​പി.​െ​എ അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്ന്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. മു​ന്ന​ണി വി​ട്ടു​പോ​യ​വ​ർ തി​രി​ച്ചു​വ​ര​ണ​മെ​ന്ന​ത്​ രാ​ഷ്​​ട്രീ​യ​തീ​രു​മാ​ന​മാ​ണ്. അ​വ​ർ ഒ​റ്റ രാ​ത്രി കൊ​ണ്ട്​ തി​രി​ച്ചു​വ​രു​മെ​ന്ന്​ ക​രു​ത​രു​ത്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ഇൗ ​നാ​ല്​ പാ​ർ​ട്ടി​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ​ഫോ​ർ​വേ​ർ​ഡ്​ ബ്ലോ​ക്ക്​ യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ക​യാ​ണ്.

മു​ന്ന​ണി പ്ര​വേ​ശ​നം വൈ​കു​ന്ന​തി​ൽ ലോ​ക്​​താ​ന്ത്രി​ക്​ ദ​ളി​ലും ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​​പ്പ​മു​ണ്ട്​. ​െഎ.​എ​ൻ.​എ​ല്ലി​​​െൻറ പ്ര​വേ​ശ​നം അ​ജ​ണ്ട​യി​ലു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി​ക​ൾ ച​ർ​ച്ച ചെ​യ്​​ത്​ അ​ഭി​പ്രാ​യം സ്വ​രൂ​പി​ക്ക​െ​ട്ട എ​ന്ന നി​ല​പാ​ടി​ലാ​ണ്​ മു​ന്ന​ണി നേ​തൃ​ത്വം. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ കാ​ര്യം ​കൂ​ടു​ത​ൽ വ്യ​ക്ത​മാ​വു​മെ​ന്നാ​ണ്​ ഇ​ട​തു​മു​ന്ന​ണി​ ​േന​തൃ​ത്വം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rspcpimalayalam newsM.P virendra kumarPolitics
News Summary - rsp cpm-politics
Next Story