Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightക​ർ​ണാ​ട​ക​യി​ൽ...

ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക​മാ​യി നാ​ലു മ​ണ്ഡ​ല​ങ്ങ​ൾ

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക​മാ​യി നാ​ലു മ​ണ്ഡ​ല​ങ്ങ​ൾ
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ്​ - ​െജ.​ഡി.​എ​സ്​​ സ​ഖ്യം ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ച ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​െ​ല​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഫ​ലം നി​ർ​ണാ​യ​ക​മാ​വും. ഇ​തി​ൽ തി​ങ്ക​ളാ​ഴ്​​ച വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന ബം​ഗ​ളൂ​രു ആ​ർ.​ആ​ർ ന​ഗ​റി​ലെ ഫ​ലം വ്യാ​ഴാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും. 

ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​  ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മാ​റ്റി​വെ​ച്ച വോ​െ​ട്ട​ടു​പ്പ്​ ജൂ​ൺ 11ന്​ ​ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി ജ​യി​ച്ച ഇ​ര​ട്ട സീ​റ്റു​ക​ളി​ലൊ​ന്നാ​യ മാ​ണ്ഡ്യ രാ​മ​ന​ഗ​ര​യി​ലും വാ​ഹ​നാ​പ​ക​ട​ത്തി​ൽ എം.​എ​ൽ.​എ മ​രി​ച്ച ബാ​ഗ​ൽ​കോ​ട്ട്​ ജ​മ​ഖ​ണ്ഡി​യി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇൗ ​നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഫ​ല​ങ്ങ​ൾ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​റി​നും പ്ര​തി​പ​ക്ഷ​മാ​യ ബി.​ജെ.​പി​ക്കും ഒ​രു​പോ​ലെ നി​ർ​ണാ​യ​ക​മാ​ണ്. എം.​എ​ൽ.​എ ന്യാ​മ​ഗൗ​ഡ​യു​ടെ മ​ര​ണ​ത്തോ​ടെ സ​ർ​ക്കാ​റി​​​െൻറ ഭൂ​രി​പ​ക്ഷം 116 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 104 സീ​റ്റാ​ണ്​ ബി.​ജെ.​​പി​ക്കു​ള്ള​ത്. 77 സീ​റ്റ്​ കോ​ൺ​ഗ്ര​സി​നും 37 സീ​റ്റ്​ ജെ.​ഡി.​എ​സി​നു​മു​ണ്ട്. ര​ണ്ടു​ സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യും സ​ർ​ക്കാ​റി​നാ​ണ്​. കൂ​ടു​ത​ൽ സീ​റ്റ്​ വി​ജ​യി​ച്ച്​ സ​ർ​ക്കാ​റി​നെ​തി​രാ​യ ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ​യും ജെ.​ഡി.​എ​സി​​​െൻറ​യും ല​ക്ഷ്യം. 

രാ​മ​ന​ഗ​ര ഒ​ഴി​കെ​യു​ള്ള മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ബി.​ജെ.​പി​ക്ക്​ മു​ന്നി​ലു​ണ്ട്. ജ​യ​ന​ഗ​ർ ബി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​ണ്. ആ​ർ.​ആ​ർ ന​ഗ​റി​ൽ 2008ൽ 41.8 ​ശ​ത​മാ​നം വോ​േ​ട്ടാ​ടെ വി​ജ​യി​ച്ച ബി.​ജെ.​പി,  ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​ക്കെ​തി​രെ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​ത്​ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​വു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. ബാ​ഗ​ൽ​കോ​ട്ട്​ ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ആം​ഗ്ലോ ഇ​ന്ത്യ​ൻ നാ​മ​നി​ർ​ദേ​ശ​മ​ട​ക്കം 225 സീ​റ്റു​ള്ള നി​യ​മ​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യാ​ൽ 113 ആ​ണ്​ കേ​വ​ല ഭൂ​രി​പ​ക്ഷം. വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പി​ൽ സ​ഖ്യ സ​ർ​ക്കാ​ർ വി​ജ​യി​ച്ചെ​ങ്കി​ലും ആ​റു​മാ​സ​ത്തി​നു​ശേ​ഷം സ​ർ​ക്കാ​റി​നെ അ​സ്​​ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ്​ ബി.​ജെ.​പി. 

കൈരാന, ഭണ്ഡാര-ഗോണ്ട്യ; ഫലം ഇന്ന്​
ലഖ്​നോ: വോട്ടു​യന്ത്രങ്ങൾ കേടായതിനെ തുടർന്ന്​ ബുധനാഴ്​ച റീപോളിങ്​​ നടന്ന ഉത്തർപ്രദേശിലെ  കൈ​രാ​ന ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 61 ശ​ത​മാ​നം പേർ വോട്ട്​ രേഖപ്പെടുത്തി. കൈരാനയിലെ 73 ബൂത്തുകളിലാണ്​ വീണ്ടും തെരഞ്ഞെടുപ്പ്​ നടന്നത്​. ഭരണകക്ഷിയായ ബി.​െജ.പി, പ്രതിപക്ഷ പാർട്ടികളായ രാഷ്​ട്രീയ ലോക്​ദൾ, സമാജ്​വാദി പാർട്ടി എന്നിവരും വോട്ടുയന്ത്രങ്ങളെപ്പറ്റി പരാതി ഉന്നയിച്ചിരുന്നു. 

ബി.ജെ.പി എം.പി ഹുക്കും സിങ്ങി​​​െൻറ മരണത്തെത്തുടർന്നാണ്​ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. വോട്ടുയന്ത്രത്തെപ്പറ്റി പരാതിയുയർന്ന മഹാരാഷ്​ട്രയിലെ ഭണ്ഡാര-ഗോണ്ട്യയിലും പാൽഗറിലും ബുധനാഴ്​ച റീപോളിങ്​​ നടന്നു. വ്യാഴാഴ്​ചയാണ്​ വോ​െട്ടണ്ണൽ. അടുത്തവർഷം ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ മണ്ഡലങ്ങളിലെ ഫലം അതത്​ പ്രമുഖ രാഷ്​ട്രീയ കക്ഷികൾക്കെല്ലാം നിർണായകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsby election resultKarnataka electionUP By Election
News Summary - Result For Four Constituency in Karnataka - Political News
Next Story