ത്രിപുരയിെല ആറ് ബൂത്തുകളിൽ റീേപാളിങ് തുടങ്ങി
text_fieldsഅഗർത്തല: കഴിഞ്ഞ ദിവസം പോളിങ് നടന്ന ത്രിപുരയിലെ ആറു ബൂത്തുകളിൽ ഇന്ന് വീണ്ടും പോളിങ്ങ് തുടങ്ങി. ധൻപൂർ, സോനമുറ, തെലിയമുറ, കദംതല കുർതി, ആംപിനഗർ, സബ്രൂം എന്നീ നിയമസഭാമണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടത്തുന്നതിൽ കമീഷൻ പരാജയപ്പെട്ടുവെന്ന ഭരണകക്ഷിയായ സി.പി.എമ്മിെൻറ പരാതിയാണ് റീപോളിങ്ങിലേക്ക് നയിച്ചത്.
വോട്ടർമാക്ക് ആനുപാതികമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ െപട്ടതിനാലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലും ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. ചാരിലം മണ്ഡലത്തിൽ സ്ഥാനാർഥി മരിച്ചതിനാൽ മാർച്ച് രണ്ടിലേക്ക് തെരഞ്ഞെടുപ്പ് മാറ്റി നിശ്ചയിക്കുകയും ചെയ്തിരുന്നു. മേഘാലയയിലും മിസോറാമിലും െഫബ്രുവരി 27ന് െതരഞ്ഞെടുപ്പ് നടക്കും. മാർച്ച് മൂന്നിന് മൂന്ന് സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
