Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരമ്യ ഹരിദാസ് ബ്ലോക്ക്...

രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം തിങ്കളാഴ്ച രാജിവെക്കും

text_fields
bookmark_border
ramya-haridas
cancel

കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ര​മ്യ ഹ​രി​ദാ​സ് നാ​ളെ സ്ഥാ​നം രാ ​ജി​വെ​ക്കും. ആ​ല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഇ​വ​ർ കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് തി​ങ്ക​ളാ​ഴ്​​ച ​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി രാ​ജി​വെ​ക്കു​ന്ന​തെ​ന്ന​റി​യു​ന്നു.

19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു.​ഡി.​എ​ഫി​ന് 10 പേ​രാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ്​ ആ​റ്, മു​സ്​​ലിം​ലീ​ഗ് മൂ​ന്ന്, ദ​ൾ യു.​ഡി.​എ​ഫ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണി​ത്. ​എ​ൽ.​ഡി.​എ​ഫി​​​​െൻറ ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളി​ൽ എ​ട്ടു​ം സി.​പി.​എ​മ്മാ​ണ്. ഒ​രാ​ൾ എ​ൻ.​സി.​പി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​മ്യ ജ​യി​ച്ചാ​ൽ അം​ഗ​ത്വ​വും പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വും ഒ​ന്നി​ച്ച് ഒ​ഴി​യേ​ണ്ടി​വ​രും. അ​ങ്ങ​നെ​വ​ന്നാ​ൽ പു​തി​യ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​ഭാ​ഗ​ത്തും ഒ​മ്പ​ത​ു​വീ​തം അം​ഗ​ങ്ങ​ളാ​വു​ക​യും ന​റു​ക്കെ​ടു​പ്പ് ആ​വ​ശ്യ​മാ​വു​ക​യും ചെ​യ്യും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന് ഇ​പ്പോ​ൾ​ത​ന്നെ രാ​ജി​വെ​ക്കു​ന്ന​ത്.

നി​യ​മ​പ്ര​കാ​രം 15-22 ദി​വ​സ​ത്തി​നി​ടെ പു​തി​യ പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​താ​യ​ത്, ലോ​ക്സ​ഭ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​​േ​മ്പ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ര​മ്യ​ക്ക് അം​ഗ​ത്വം നി​ല​നി​ർ​ത്തി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ജ​യം ഉ​റ​പ്പി​ക്കാം.

പ​ട്ടി​ക​ജാ​തി സ്ത്രീ​സം​വ​ര​ണ​മാ​ണ്​ ഈ ​പ​ദ​വി. കോ​ൺ​ഗ്ര​സി​ലെ വി​ജി മു​പ്ര​മ്മ​ലാ​യി​രി​ക്കും പു​തി​യ സ്ഥാ​നാ​ർ​ഥി​യെ​ന്ന് അ​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamangalammalayalam newspolitics newsRamya haridasalathur candidate
News Summary - Ramya Haridas alathur candidate Kunnamangalam Block -Politics News
Next Story